'മോശം ഫോമിനെ കുറിച്ച് ആലോചിക്കുന്നില്ല; മെച്ചപ്പെടേണ്ടത് എവിടെയെന്ന് അറിയാം'- മായങ്ക് പറയുന്നു

ആഭ്യന്തര ക്രിക്കറ്റിലടക്കം കഴിഞ്ഞ 11 ഇന്നിങ്‌സുകളില്‍ ഒന്നില്‍ പോലും 40ല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ താരത്തിനായില്ല
'മോശം ഫോമിനെ കുറിച്ച് ആലോചിക്കുന്നില്ല; മെച്ചപ്പെടേണ്ടത് എവിടെയെന്ന് അറിയാം'- മായങ്ക് പറയുന്നു

ഹാമില്‍ട്ടന്‍: മോശം ഫോമിന്റെ പേരില്‍ ധാരാളം വിമര്‍ശനം കേള്‍ക്കേണ്ടി വന്ന താരമാണ് ഇന്ത്യയുടെ മായങ്ക് അഗര്‍വാള്‍. ആഭ്യന്തര ക്രിക്കറ്റിലടക്കം കഴിഞ്ഞ 11 ഇന്നിങ്‌സുകളില്‍ ഒന്നില്‍ പോലും 40ല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ താരത്തിനായില്ല. എട്ട്, 32, 29, 37, 24, 0, 0, മൂന്ന്, ഒന്ന്, ഒന്ന് എന്നിങ്ങനെയായിരുന്നു മായങ്ക് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന ത്രിദിന സന്നാഹ മത്സരത്തില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത് മായങ്ക് തിരിച്ചു വരവിന്റെ സൂചനകള്‍ നല്‍കി കഴിഞ്ഞു. 

ഇപ്പോഴിതാ തന്റെ ഫോം ഔട്ടിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മോശം ഫോമിനെകുറിച്ച് കൂടുതല്‍ ചിന്തിച്ച് വിഷമിക്കേണ്ട ആവശ്യമില്ലെന്ന് മായങ്ക് വ്യക്തമാക്കി. സന്നാഹ മത്സരത്തില്‍ 81 റണ്‍സ് എടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ താരം. 

കഴിഞ്ഞതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കുന്നില്ല. സന്നാഹ മത്സരത്തില്‍ നേടിയ 81 റണ്‍സ് നല്‍കിയ ആത്മവിശ്വാസം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡുമായി സംസാരിച്ചു. എവിടെയാണ് മെച്ചപ്പെടേണ്ടത് എന്ന കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു. അതനുസരിച്ച് താന്‍ നെറ്റ്‌സില്‍ പരിശീലനം നടത്തിയെന്നും മായങ്ക് അഗര്‍വാള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com