രാത്രി പകല്‍ ടെസ്റ്റ് പതിവാകും; ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ പിങ്ക് ബോള്‍ ടെസ്റ്റ്, സ്ഥിരീകരിച്ച് ഗാംഗുലി

'ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഓസ്‌ട്രേലിയയില്‍ രാത്രി പകല്‍ ടെസ്റ്റ് കളിക്കാന്‍ തീരുമാനിച്ചു'
രാത്രി പകല്‍ ടെസ്റ്റ് പതിവാകും; ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ പിങ്ക് ബോള്‍ ടെസ്റ്റ്, സ്ഥിരീകരിച്ച് ഗാംഗുലി

ന്യൂഡല്‍ഹി: 2020-21 സീസണ്‍ മുതല്‍ രാത്രി പകല്‍ ടെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റില്‍ പതിവായി എത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരെ ഇന്ത്യ രാത്രി പകല്‍ ടെസ്റ്റ് കളിക്കുമെന്ന് സ്ഥിരീകരിച്ചായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. 

ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഓസ്‌ട്രേലിയയില്‍ രാത്രി പകല്‍ ടെസ്റ്റ് കളിക്കാന്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേയും പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കും. ഇനി മുതല്‍ ഇന്ത്യ രാത്രി പകല്‍ ടെസ്റ്റുകള്‍ പതിവായി കളിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി. 

ഇന്ത്യയുടെ ആദ്യ എവേ ഡേ നൈറ്റ് ടെസ്റ്റിന്റെ വേദി ഇതുവരെ ഉറപ്പിച്ചിട്ടില്ല. അഡ്‌ലെയ്ഡ് അല്ലെങ്കില്‍ പെര്‍ത്ത് ആയിരിക്കും വേദി എന്നാണ് റിപ്പോര്‍ട്ട്. ഇവിടെ മത്സരം നടത്തുമ്പോഴാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് കാണാന്‍ സൗകര്യമായ സമയം ലഭിക്കുക എന്നതും പരിഗണിക്കും. 

2015ലാണ് ഓസ്‌ട്രേലിയ ആദ്യമായി രാത്രി പകല്‍ ടെസ്റ്റിന് വേദിയായത്. ഇതുവരെ 5 പിങ്ക് ബോള്‍ ടെസ്റ്റുകള്‍ കളിച്ച ഓസ്‌ട്രേലിയ അഞ്ചിലും ജയം പിടിച്ചു. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ രാത്രി പകല്‍ ടെസ്റ്റ് പരീക്ഷണം നടത്തിയത്. മൂന്ന് ദിവസം കൊണ്ട് ഇന്ത്യ അവിടെ ജയിച്ചു കയറിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com