കളി തടസപ്പെടുത്തി പ്രതിഷേധിച്ച് വണ്ടര്‍ വുമണ്‍, ചിരിച്ച് സ്വീകരിച്ച് ഡി കോക്ക്, ഹൈ ഫൈവുമായി സ്റ്റെയ്ന്‍ 

കൂറ്റന്‍ സ്‌കോറുകള്‍ പിറന്ന മത്സരത്തില്‍ കാണികള്‍ക്ക് കൗതുകം തീര്‍ത്ത് ഒരു വണ്ടര്‍ വുമണും ഗ്രൗണ്ടിലേക്കെത്തി
കളി തടസപ്പെടുത്തി പ്രതിഷേധിച്ച് വണ്ടര്‍ വുമണ്‍, ചിരിച്ച് സ്വീകരിച്ച് ഡി കോക്ക്, ഹൈ ഫൈവുമായി സ്റ്റെയ്ന്‍ 

ബാറ്റിങ് വെടിക്കെട്ട് നിറച്ചാണ് പരമ്പര വിജയയിലെ നിര്‍ണയിക്കുന്ന അവസാന ട്വന്റി20യില്‍ ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടിയത്. പക്ഷേ 225 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം മുന്‍പില്‍ വെച്ചിട്ടും സൗത്ത് ആഫ്രിക്കക്ക് രക്ഷയുണ്ടായില്ല. അഞ്ച് പന്തുകള്‍ ശേഷിക്കെ അവര്‍ ജയം പിടിച്ചു. 

കൂറ്റന്‍ സ്‌കോറുകള്‍ പിറന്ന മത്സരത്തില്‍ കാണികള്‍ക്ക് കൗതുകം തീര്‍ത്ത് ഒരു വണ്ടര്‍ വുമണും ഗ്രൗണ്ടിലേക്കെത്തി. സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡികോക്കിന് അടുത്തേക്കാണ് വണ്ടര്‍ വുമണായി വസ്ത്രം ധരിച്ച സ്ത്രീ എത്തിയത്. ആരാധന തലക്ക് പിടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയതല്ല. കാലാവസ്ഥാ സംരക്ഷണത്തിന് വേണ്ടിയായിരുന്നു അവരുടെ വരവ്. 

ഇംഗ്ലണ്ട് ഓപ്പണര്‍ ജാസന്‍ റോ ഔട്ടായതിന് പിന്നാലെയാണ് ഗ്രൗണ്ടിലേക്ക് കാലാവസ്ഥാ സംരക്ഷണത്തിനായി പോരാടുന്ന യുവതി എത്തിത്. ഡികോക്കിന് അരികിലേക്കെത്തി സംസാരിച്ച ഇവര്‍ താരത്തിന് മാസ്‌ക് നല്‍കി. 

ഈ സമയം ഡെയ്ല്‍ സ്‌റ്റെയ്‌നും ഇവരുടെ അടുത്തേക്കെത്തി. ഹൈ ഫൈവ് നല്‍കിയാണ് സ്റ്റെയ്ന്‍ അവരെ അഭിവാദ്യം ചെയ്തത്. സ്റ്റെയ്‌നിനും അവര്‍ മാസ്‌ക് നല്‍കി. പരമ്പരയിലെ അവസാന ട്വന്റി20 നടന്ന സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്ക് സ്റ്റേഡിയത്തിന് പുറത്ത് കാലാവസ്ഥാ ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം നടന്നിരുന്നു. 

ഗ്രീന്‍പീസ് ആഫ്രിക്ക എന്ന സംഘടനയാണ് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധവുമായി എത്തിയത്. രാജ്യത്ത് ക്രമാതീതമായി ഉയരുന്ന അന്തരീക്ഷ മലിനീകരണത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ഇവരുടെ ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com