എല്ലാം പറഞ്ഞത് പോലെ തന്നെ; ഐപിഎല്‍ ഷെഡ്യൂള്‍ ഔദ്യോഗികമായി പുറത്തിറക്കി ബിസിസിഐ

പതിമൂന്നാം സീസണിലെ തങ്ങളുടെ മത്സരങ്ങളുടെ ഷെഡ്യൂള്‍ സണ്‍റൈസേഴ്‌സ് ഹൈദാബാദ് ആണ് ആദ്യം ആരാധകരുടെ മുന്‍പിലേക്ക് വെച്ചത്
എല്ലാം പറഞ്ഞത് പോലെ തന്നെ; ഐപിഎല്‍ ഷെഡ്യൂള്‍ ഔദ്യോഗികമായി പുറത്തിറക്കി ബിസിസിഐ

മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണിന്റെ ഷെഡ്യൂല്‍ ഔദ്യോഗികമായി പുറത്ത് വിട്ട് ബിസിസിഐ. മാര്‍ച്ച് 29ന് നിലവിലെ ചാമ്പ്യന്മാരായാ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ വാംഖഡെയിലാണ് ആദ്യ പോര്.

മെയ് 24നാണ് ഫൈനല്‍. 57 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 6 മത്സരങ്ങള്‍ മാത്രമാണ് നാല് മണിക്ക് ആരംഭിക്കുന്നതായുള്ളത്. ബാക്കി മത്സരങ്ങള്‍ എട്ട് മണിക്ക് തുടങ്ങും. 

ഭൂരിഭാഗം ഐപിഎല്‍ ടീമുകളും തങ്ങളുടെ ഷെഡ്യൂള്‍ പുറത്തു വിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ബിസിസിഐ ഔദ്യോഗികമായി ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നത്. പതിമൂന്നാം സീസണിലെ തങ്ങളുടെ മത്സരങ്ങളുടെ ഷെഡ്യൂള്‍ സണ്‍റൈസേഴ്‌സ് ഹൈദാബാദ് ആണ് ആദ്യം ആരാധകരുടെ മുന്‍പിലേക്ക് വെച്ചത്. 

സണ്‍റൈസേഴ്‌സിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ആര്‍സിബി, കൊല്‍ക്കത്ത എന്നീ ടീമുകളും ഷെഡ്യൂള്‍ പങ്കുവെച്ചു. മാര്‍ച്ച് 29ന് ഐപിഎല്‍ ആരംഭിക്കുമെങ്കിലും വിദേശ കളിക്കാരില്‍ പലരും ഏതാനും ദിവസത്തിന് ശേഷം മാത്രമേ ടീമിനൊപ്പം ചേരുകയുള്ളു. 

ഓസ്‌ട്രേലിയ-ന്യൂസലാന്‍ഡ് ട്വന്റി20 പരമ്പര മാര്‍ച്ച് 29നാണ് അവസാനിക്കുക. ഷെഫീല്‍ഡ് ഷീല്‍ഡ് ഫൈനല്‍ കളിക്കാന്‍ ഏതാനും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പോവും. ഐപിഎല്‍ തുടങ്ങുമ്പോള്‍ ഇംഗ്ലണ്ട് കളിക്കാര്‍ ശ്രീലങ്കയിലായിരിക്കും. മാര്‍ച്ച് 31നാണ് ഇവരുടെ പര്യടനം അവസാനിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com