ഒരു രാജ്യം മുഴുവന്‍ ഒന്നിച്ച് നിന്ന് ആഘോഷിച്ചു, വിരളമാണത്; ഹൃദയം തൊടുന്ന വാക്കുകളുമായി ലോറിയസ് വേദിയില്‍ സച്ചിന്‍

പല പല അഭിപ്രായങ്ങള്‍ ഉയരാതെ, എല്ലാവരും ഒരേപോലെ ആഘോഷിച്ച ആ വിജയം സ്‌പോര്‍ട്‌സിന്റെ ശക്തിയാണ് തെളിയിക്കുന്നത്
ഒരു രാജ്യം മുഴുവന്‍ ഒന്നിച്ച് നിന്ന് ആഘോഷിച്ചു, വിരളമാണത്; ഹൃദയം തൊടുന്ന വാക്കുകളുമായി ലോറിയസ് വേദിയില്‍ സച്ചിന്‍

22 വര്‍ഷത്തെ ആ കുറിയ മനുഷ്യന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് രാജ്യം അദ്ദേഹത്തെ തോളിലേറ്റിയ നിമിഷത്തിന് പകരം വെക്കാന്‍ മറ്റൊന്നുമുണ്ടായില്ല. കഴിഞ്ഞ രണ്ട് ദശകത്തിനിടയില്‍ കളിക്കളം കണ്ട ഏറ്റവും സുന്ദര നിമിഷമായി അതിനെ ലോറിയസും തെരഞ്ഞെടുത്തു. അങ്ങനെ, കായിക ഓസ്‌കറും ആദ്യമായി ഇന്ത്യയിലേക്ക് എത്തിച്ച് സച്ചിന്‍...

ലോക കിരീടം കയ്യില്‍ പിടിച്ച നിമിഷം അനുഭവിച്ച വികാരം വാക്കുകളിലൂടെ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. എന്ത് സംഭവത്തിലും സമ്മിശ്ര പ്രതികരണമാണ് വരിക. എന്നാല്‍ ലോകകപ്പില്‍ അങ്ങനെയൊന്ന് ഉണ്ടായില്ല. അങ്ങനെ രാജ്യം മുഴുവന്‍ ഒരുമിച്ച് ആഘോഷിക്കുക എന്നത് വിചിത്രമായി മാത്രം സംഭവിക്കുന്നതാണ്, ലോറിയസ് അവാര്‍ഡ് വേദിയില്‍ സച്ചിന്‍ പറഞ്ഞു. 

പല പല അഭിപ്രായങ്ങള്‍ ഉയരാതെ, എല്ലാവരും ഒരേപോലെ ആഘോഷിച്ച ആ വിജയം സ്‌പോര്‍ട്‌സിന്റെ ശക്തിയാണ് തെളിയിക്കുന്നത്. ആ നിമിഷം വീണ്ടും കാണുമ്പോള്‍ പോലും ആ വികാരം അറിയാനാവുന്നു. 

1983ലാണ് എന്റെ യാത്ര ആരംഭിക്കുന്നത്, 10 വയസുള്ളപ്പോള്‍, ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോള്‍...അതിന്റെ പ്രാധാന്യം അന്നെനിക്ക് മനസിലായില്ല. എല്ലാവരും ആഘോഷിക്കുന്നത് കൊണ്ട് ഞാനും ആഘോഷങ്ങള്‍ക്കൊപ്പം കൂടി. എന്നാല്‍, എന്തോ സ്‌പെഷ്യലായത് രാജ്യത്ത് സംഭവിച്ചുവെന്ന് എന്റെ മനസിലുണ്ടായി. അതുപോലൊന്ന് അനുഭവിക്കണം എന്ന ആഗ്രഹത്തോടെയാണ് എന്റെ യാത്ര തുടങ്ങിയത്, സച്ചിന്‍ പറഞ്ഞു. 

എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു അത്. 22 വര്‍ഷമായി ആ കിരീടത്തെയാണ് ഞാന്‍ പിന്തുടര്‍ന്നത്, പ്രതിക്ഷ നഷ്ടപ്പെടാതെ. എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ആ കിരീടം ഉയര്‍ത്തുക മാത്രമാണ് ഞാന്‍ ചെയ്തത്. സച്ചിന്‍ പറഞ്ഞു. 

നെല്‍സന്‍ മണ്ടേല തന്നില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും സച്ചിന്‍ പറഞ്ഞു. നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ അദ്ദേഹത്തിന്റെ നായകത്വത്തെ ബാധിച്ചില്ല. നെല്‍സന്‍ മണ്ടേല നല്‍കിയ സന്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് എനിക്ക് തോന്നിയത്, കായികത്തിന് എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശേഷിയുണ്ട് എന്നതാണ്, സച്ചിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com