ഓപ്പണിങ്ങ് കോമ്പിനേഷന്‍, ഇഷാന്തിന്റെ പരിക്ക്; പ്ലേയിങ് ഇലവനെ കുറിച്ച് സൂചന നല്‍കി കോഹ്‌ലി 

'കഴിവുള്ള കളിക്കാരനാണ് പൃഥ്വി ഷാ. എന്താണോ പൃഥ്വിയുടെ കളി ശൈലി അതേ രീതിയില്‍ കളിക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്'
ഓപ്പണിങ്ങ് കോമ്പിനേഷന്‍, ഇഷാന്തിന്റെ പരിക്ക്; പ്ലേയിങ് ഇലവനെ കുറിച്ച് സൂചന നല്‍കി കോഹ്‌ലി 

ഹാമില്‍ട്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ പ്ലേയിങ് ഇലവനെ കുറിച്ച് സൂചന നല്‍കി നായകന്‍ വിരാട് കോഹ്‌ലി. ഇഷാന്ത് ശര്‍മയും പൃഥ്വി ഷായും കളിക്കുമെന്നതിന്റെ സൂചനയാണ് കോഹ് ലിയില്‍ നിന്ന് വരുന്നത്. 

പരിക്കിന് മുന്‍പ് എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇഷാന്ത് ശര്‍മ ഇപ്പോള്‍ ബൗള്‍ ചെയ്യുന്നത്. കിവീസ് മണ്ണില്‍ ഇതിന് മുന്‍പ് കളിച്ചതിന്റെ അനുഭവസമ്പത്തും ഇഷാന്തിന് ഗുണം ചെയ്യുമെന്ന് കോഹ് ലി പറഞ്ഞു. 

കഴിവുള്ള കളിക്കാരനാണ് പൃഥ്വി ഷാ. എന്താണോ പൃഥ്വിയുടെ കളി ശൈലി അതേ രീതിയില്‍ കളിക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഏതെങ്കിലും തരത്തില്‍ പ്രകടനം പുറത്തെടുക്കണം എന്ന സമ്മര്‍ദം ഈ താരങ്ങളില്‍ ഇല്ലെന്നും കോഹ് ലി പറഞ്ഞു. മായങ്കിനൊപ്പം പൃഥ്വി ഷാ ഓപ്പണിങ്ങിലേക്ക് വരുമെന്ന് ഉറപ്പിക്കുന്ന വാക്കുകളാണ് കോഹ് ലിയില്‍ നിന്ന് വരുന്നത്. 

ഓസ്‌ട്രേലിയയില്‍ മായങ്ക് എങ്ങനെയാണോ കളിച്ചത് അതുപോലെ ന്യൂസിലാന്‍ഡില്‍ പൃഥ്വി ഷാക്കും കളിക്കാം. പേടിയില്ലാതെ ഒരു കൂട്ടം കളിക്കാര്‍ കളിക്കുമ്പോള്‍ അത് ടീമിനെയൊന്നാകെ പ്രചോദിപ്പിക്കും. ഇതിലൂടെ നമ്മള്‍ ആഗ്രഹിക്കുന്ന തുടക്കവും, എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടാനുമാവും, കോഹ് ലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com