കുഞ്ഞന്മാരായ തായ്‌ലാന്‍ഡിന് തന്ത്രങ്ങള്‍ പകുത്തു നല്‍കി; ന്യൂസിലാന്‍ഡ് പെണ്‍പടയും ഹൃദയം തൊടുന്നുവെന്ന് ആരാധകര്‍ 

ക്രിക്കറ്റിലെ കുഞ്ഞന്മാരാണ് തായ്‌ലാന്‍ഡ്. ട്വന്റി20 ലോകകപ്പില്‍ വമ്പന്മാര്‍ക്കൊപ്പം പോരിനിറങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ തായ്‌ലാന്‍ഡിന്റെ പെണ്‍പടക്ക് വിയര്‍ക്കണം
കുഞ്ഞന്മാരായ തായ്‌ലാന്‍ഡിന് തന്ത്രങ്ങള്‍ പകുത്തു നല്‍കി; ന്യൂസിലാന്‍ഡ് പെണ്‍പടയും ഹൃദയം തൊടുന്നുവെന്ന് ആരാധകര്‍ 

ലോക ക്രിക്കറ്റിലെ കുഞ്ഞന്മാരാണ് തായ്‌ലാന്‍ഡ്. ട്വന്റി20 ലോകകപ്പില്‍ വമ്പന്മാര്‍ക്കൊപ്പം പോരിനിറങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ തായ്‌ലാന്‍ഡിന്റെ പെണ്‍പടക്ക് വിയര്‍ക്കണം. ഇവിടെ ടിപ്‌സുകളുമായി അവരെ സഹായിക്കാന്‍ എത്തുകയാണ് കിവീസ് ടീം. 

ലോകകപ്പിന് മുന്‍പുള്ള ട്വന്റി20 പോരില്‍ തായ്‌ലാന്‍ഡിനെ നേരിട്ടതിന് ശേഷം ഗ്രൗണ്ടിലിരുന്ന് തായ്‌ലാന്‍ഡ് കളിക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ന്യൂസിലാന്‍ഡിന്റെ വനിതാ ടീം അംഗങ്ങള്‍. 

പേസറേയും, സ്പിന്നറേയും മാറി മാറി നേരിടുമ്പോള്‍, ഫീല്‍ഡ് ചെയ്യുമ്പോള്‍, ബൗള്‍ ചെയ്യുമ്പോള്‍ എന്നിങ്ങനെ വിവിധ ഇടങ്ങളില്‍ എങ്ങനെ കളിക്കണം എന്ന ധാരണ തായ്‌ലാന്‍ഡ് കളിക്കാരില്‍ നിറക്കുകയാണ് ന്യൂസിലാന്‍ഡ് താരങ്ങള്‍. ഉപദേശങ്ങള്‍ നല്‍കിയതിന് ശേഷം തായ്‌ലാന്‍ഡ് കളിക്കാര്‍ക്കൊപ്പം നിന്ന് കിവീസ് താരങ്ങള്‍ ഫോട്ടോയുമെടുത്തു. 

കളിയില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് കണ്ടെത്തിയ ന്യൂസിലാന്‍ഡ് തായ്‌ലാന്‍ഡ് ടീമിനെ 20 ഓവറില്‍ 113 റണ്‍സിന് ഒതുക്കി. വിജയ ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും ഓള്‍ ഔട്ടാവാതെ നോക്കാന്‍ തായ്‌ലാന്‍ഡ് താരങ്ങള്‍ക്കായി. തായ്‌ലാന്‍ഡ് വനിതാ ടീം ആദ്യമായാണ് ട്വന്റി20 ലോകകപ്പ് കളിക്കുന്നത്. ശനിയാഴ്ച വിന്‍ഡിസിനെതിരെയാണ് തായ്‌ലാന്‍ഡിന്റെ ആദ്യ മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com