ഉജാല ന്യൂസിലാന്‍ഡില്‍ ലഭിക്കില്ല? ടൈഡ് സ്‌പോണ്‍സര്‍ ചെയ്യണമെന്ന് ആവശ്യം; ജേഴ്‌സിയിലെ നിറ വ്യത്യാസം വൈറല്‍ 

ഇരുവരുടേയും ജേഴ്‌സിയുടെ വെള്ള നിറത്തിലെ വ്യത്യാസമാണ് ആരാധകര്‍ ആയുധമാക്കുന്നത്
ഉജാല ന്യൂസിലാന്‍ഡില്‍ ലഭിക്കില്ല? ടൈഡ് സ്‌പോണ്‍സര്‍ ചെയ്യണമെന്ന് ആവശ്യം; ജേഴ്‌സിയിലെ നിറ വ്യത്യാസം വൈറല്‍ 

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് ടീമിന്റെ ടെസ്റ്റ് ജേഴ്‌സിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ആ വെള്ളക്കളറിനെ എടുത്താണ് ആരാധകരുടെ ട്രോള്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും, കിവീസ് നായകന്‍ കെയ്ന്‍ വില്യംസണും ഒരുമിച്ച് നടന്ന് പോവുമ്പോള്‍ ഇരുവരുടേയും ജേഴ്‌സിയുടെ വെള്ള നിറത്തിലെ വ്യത്യാസമാണ് ആരാധകര്‍ ആയുധമാക്കുന്നത്. 

പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് മുന്‍പ് ഫോട്ടോഷൂട്ടിന് എത്തിയതാണ് ഇരു നായകന്മാരും. ഇരുവരുടേയും ഫോട്ടോ പങ്കുവെച്ച് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് എത്തി. ഈ സമയം രണ്ട് പേരുടേയും വെള്ള ജേഴ്‌സിയിലെ നിറ വ്യത്യാസമാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

വാഷിങ് പൗഡര്‍ കമ്പനിയായ ടൈഡിനോട് ന്യൂസിലാന്‍ഡ് കിറ്റ് സ്‌പോണസര്‍ ചെയ്യാന്‍ പറഞ്ഞാണ് ആരാധകരുടെ ട്രോള്‍. ഉജാല ഉപയോഗിച്ച് ജേഴ്‌സി കഴുകാന്‍ പറയൂ എന്നും, ന്യൂസിലാന്‍ഡില്‍ ടൈഡ് ലഭിക്കില്ലെന്നാണ് തോന്നുന്നതെന്നും കമന്റുകള്‍ നിറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com