കോഹ്‌ലി വീണ്ടും ടെസ്റ്റ് ടീമിന്റെ യശസ് ഉയര്‍ത്തുമോ? വെല്ലിങ്ടണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രം 

ന്യൂസിലാന്‍ഡിനെതിരെ വെല്ലിങ്ടണിലും ജയം പിടിക്കാനായാല്‍ ഇന്ത്യന്‍ ടീം പുതിയ ചരിത്രമെഴുതും
കോഹ്‌ലി വീണ്ടും ടെസ്റ്റ് ടീമിന്റെ യശസ് ഉയര്‍ത്തുമോ? വെല്ലിങ്ടണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രം 

തുടരെ ജയിച്ചത് ഏഴ് ടെസ്റ്റുകള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്രയും ടെസ്റ്റുകളില്‍ ഇന്ത്യ തുടരെ ജയം നേടുന്നത് ആദ്യം. ന്യൂസിലാന്‍ഡിനെതിരെ വെല്ലിങ്ടണിലും ജയം പിടിക്കാനായാല്‍ ഇന്ത്യന്‍ ടീം പുതിയ ചരിത്രമെഴുതും. 

ടെസ്റ്റ് ക്രിക്കറ്റില്‍ തുടരെ ജയം പിടിക്കുന്ന ടെസ്റ്റുകളുടെ എണ്ണത്തിലെ റെക്കോര്‍ഡിന്റെ കണക്കില്‍  നാലാമതാണ് ഇന്ത്യ. 16 ടെസ്റ്റുകളില്‍ തുടരെ ജയിച്ച് ഓസ്‌ട്രേലിയയാണ് ഈ റെക്കോര്‍ഡില്‍ ഒന്നാമത്. ഈ നേട്ടം രണ്ട് വട്ടം അവര്‍ ആവര്‍ത്തിച്ചു. സ്റ്റീവ് വോക്ക് കിഴീലും റിക്കി പോണ്ടിങ്ങിന് കീഴിലും. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ 360 പോയിന്റുിമായി ഒന്നാമതാണ് ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് ജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് 480ലേക്കെത്തും. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 296 പോയിന്റാണുള്ളത്. ഇന്ത്യയുടെ എതിരാളികളായ കിവീസിന് 60 പോയിന്റ് മാത്രമാണ് നേടാനായത്.

1968ലെ ടെസ്റ്റ് പരമ്പര ന്യൂസിലാന്‍ഡില്‍ വിജയിച്ചത് ഒഴിച്ചാല്‍ ഇന്ത്യക്ക് കിവീസ് മണ്ണില്‍ അവകാശപ്പെടാന്‍ മറ്റ് മികച്ച പരമ്പരകളില്ല. നാല് കളികള്‍ തോറ്റപ്പോള്‍ രണ്ടെണ്ണം ഇന്ത്യ സമനിലയിലാക്കി. എന്നാല്‍ കോഹ് ലിയുടെ നേതൃത്വത്തിലെ ഇന്ത്യ ഈ കണക്കുകള്‍ മാറ്റിയെഴുതുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com