പന്തോ സാഹയോ? അശ്വിനോ ജഡേജയോ? കണക്കുകള്‍ നോക്കിയാല്‍ കോഹ്‌ലി തഴയുക ഇവരെ

പന്തിന്റേയും സാഹയുടേയും വിദേശ മണ്ണിലെ ബാറ്റിങ് കണക്കുകള്‍ നോക്കുമ്പോള്‍ പന്താണ് മുന്‍പില്‍ നില്‍ക്കുന്നത്
പന്തോ സാഹയോ? അശ്വിനോ ജഡേജയോ? കണക്കുകള്‍ നോക്കിയാല്‍ കോഹ്‌ലി തഴയുക ഇവരെ

വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം ഇലവന്‍ എങ്ങനെയാവുമെന്നതാണ് ആകാംക്ഷ നിറക്കുന്നത്. പന്തോ സാഹയോ എന്ന ചോദ്യത്തിനൊപ്പം, അശ്വിനോ? ജഡേജയോ എന്ന ചോദ്യവും ഉയരുന്നു. 

പന്തിന്റേയും സാഹയുടേയും വിദേശ മണ്ണിലെ ബാറ്റിങ് കണക്കുകള്‍ നോക്കുമ്പോള്‍ പന്താണ് മുന്‍പില്‍ നില്‍ക്കുന്നത്. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയിലും പന്തിന്റെ പേരില്‍ സെഞ്ചുറിയുണ്ട്. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി 14.87 മാത്രമാണ് സാഹയുടെ ബാറ്റിങ് ശരാശരി. 

ബാറ്റിങ് കണക്കുകള്‍ നോക്കി വിക്കറ്റ് കീപ്പിങ്ങില്‍ മികവ് കാണിക്കുന്ന സാഹയെ ആവുമോ, ബാറ്റിങ്ങില്‍ മികവ് കാണിക്കുന്ന പന്തിനെയാവുമോ കോഹ്‌ലി സെലക്ട് ചെയ്യുക? 

അശ്വിന്‍, ജഡേജ എന്നിവരിലേക്ക് എത്തുമ്പോള്‍ കട്ടക്ക് നില്‍ക്കുന്ന കണക്കുകളാണ് ഇരുവരുടേയും. വിദേശത്ത് അശ്വിന്‍ 16 മത്സരങ്ങളില്‍ നിന്ന് 48 വിക്കറ്റുകള്‍ 43.37 എന്ന ശരാശരിയില്‍ വീഴ്ത്തുമ്പോള്‍, 10 മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റാണ് ജഡേജ പിഴുതത്. എന്നാല്‍ ബാറ്റിങ്ങില്‍ കൂടി ആശ്രയിക്കാം എന്നത് ജഡേജക്ക് മുന്‍ തൂക്കം നല്‍കുന്നു. 

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ കൊല്ലുന്നതാണ് വെല്ലിങ്ടണിലെ പിച്ച്. ആദ്യ ദിനം ബാറ്റിത് ദുഷ്‌കരമായിരിക്കും. പേസര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ ടോസ് നേടുന്ന നായകന്‍ ബൗളിങ് തെരഞ്ഞെടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com