ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറില്‍ നിന്ന് ബെഞ്ചിലിരിക്കേണ്ട അവസ്ഥ; പന്തിന് ഉപദേശവുമായി രഹാനെ

ടീമിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് വെച്ചാല്‍ അത് അംഗീകരിക്കുകയാണ് വേണ്ടതെന്ന് രഹാനെ പറഞ്ഞു
ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറില്‍ നിന്ന് ബെഞ്ചിലിരിക്കേണ്ട അവസ്ഥ; പന്തിന് ഉപദേശവുമായി രഹാനെ

ഴിഞ്ഞ വര്‍ഷം വരെ മൂന്ന് ഫോര്‍മാറ്റിലും ഫസ്റ്റ് ചോയിസ്  വിക്കറ്റ് കീപ്പറായി പരിഗണിച്ചിരുന്ന താരത്തെ ഇപ്പോള്‍ പുറത്തിരുന്നതില്‍ പ്രതികരണവുമായി ഇന്ത്യന്‍ താരം അജങ്ക്യാ രഹാനെ. ആരും ടീമില്‍ നിന്ന് പുറത്തിരിക്കാന്‍ ആഗ്രഹിക്കില്ല. എന്നാല്‍ ടീമിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് വെച്ചാല്‍ അത് അംഗീകരിക്കുകയാണ് വേണ്ടതെന്ന് രഹാനെ പറഞ്ഞു. 

ഏത് സാഹചര്യത്തിലൂടെയാണോ കടന്ന് പോവുന്നത് അത് മനസിലാക്കി അംഗീകരിക്കുക. പോസിറ്റീവായിരിക്കുക. മറ്റെല്ലാ കളിക്കാരില്‍ നിന്നും എന്തെല്ലാം പഠിക്കാന്‍ സാധിക്കുമോ അതെല്ലാം പഠിക്കുക. അവിടെ ജൂനിയര്‍ സീനിയര്‍ എന്നതും നോക്കേണ്ടതില്ല. രഹാനെ പറഞ്ഞു. 

കഠിനാധ്വാനം തുടര്‍ന്ന്, ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ സ്വയം മെച്ചപ്പെടണം. അവസരം ലഭിക്കും എന്ന് വിശ്വസിച്ച് അത് മുന്‍പില്‍ കണ്ട് മുന്‍പോട്ട് പോവണം. എന്താണ് നിങ്ങളുടെ കര്‍ത്തവ്യം എന്ന് അറിയാം. റിഷഭ് പന്തിനെ സംബന്ധിച്ചാണെങ്കില്‍ ആറ്, ഏഴ് സ്ഥാനത്താണ് പന്ത് ബാറ്റ് ചെയ്യുന്നത്. അപ്പോള്‍ ആ സ്ഥാനത്ത് മികവ് കാണിക്കാന്‍ സാധിക്കുന്ന വിധം മുന്‍പില്‍ കണ്ട് പരിശീലനം നടത്തണം. ഇങ്ങനെ ലളിതമായി കാര്യങ്ങള്‍ കാണണം, രഹാനെ പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ റിഷഭ് പന്ത് മികവ് കാണിച്ചിരുന്നു. ഇവിടെ റണ്‍സ് കണ്ടെത്താന്‍ പന്തിനായപ്പോള്‍ സാഹ നിരാശപ്പെടുത്തി. വിക്കറ്റിന് പിന്നില്‍ സാഹയേയും പന്തിനേയും മാറ്റി മാറ്റി നിര്‍ത്തിയാണ് ഇന്ത്യ പരീക്ഷണം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com