ആദ്യ കളി തന്നെ കടുപ്പം, ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ പെണ്‍പട ഇന്നിറങ്ങും; നേരിടേണ്ടത് കരുത്തരായ ഓസ്‌ട്രേലിയയെ 

ലോകകപ്പിന് തൊട്ടുമുന്‍പ് നടന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ തലനാരിഴക്കാണ് ഇന്ത്യയുടെ പക്കല്‍ നിന്ന് കിരീടം ഓസ്‌ട്രേലിയ തട്ടിയെടുത്തത്
ആദ്യ കളി തന്നെ കടുപ്പം, ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ പെണ്‍പട ഇന്നിറങ്ങും; നേരിടേണ്ടത് കരുത്തരായ ഓസ്‌ട്രേലിയയെ 

സിഡ്‌നി: ട്വന്റി20 ലോക കിരീടത്തിനായുള്ള പോര് ജയത്തോടെ തുടങ്ങാന്‍ ഇന്ത്യ ഇന്നിറങ്ങും. ആതിഥേയരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ് ഇരുവരും എന്നത് ആദ്യ മത്സരത്തില്‍ തന്നെ ആവേശം കൂട്ടുന്നു. 

വനിതാ ക്രിക്കറ്റിലെ ഏറ്റവും ശക്തരാണ് ഓസ്‌ട്രേലിയ. ആറ് ഏകദിന ലോക കിരീടവും, നാല് ട്വന്റി20 ലോക കിരീടവും അവര്‍ വെട്ടിപ്പിടിച്ചു. എന്നാല്‍ അടുത്ത കാലത്ത് പുറത്തെടുത്ത മികവാണ് ഇന്ത്യയുടെ കരുത്ത്. 

ലോകകപ്പിന് തൊട്ടുമുന്‍പ് നടന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ തലനാരിഴക്കാണ് ഇന്ത്യയുടെ പക്കല്‍ നിന്ന് കിരീടം ഓസ്‌ട്രേലിയ തട്ടിയെടുത്തത്. ടീമിന്റെ ഓള്‍ റൗണ്ട് മികവിലൂടെ മാത്രമെ ജയം പിടിക്കാന്‍ സാധിക്കുകയുള്ളെന്ന് ടീം അംഗങ്ങളോട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വ്യക്തമാക്കി കഴിഞ്ഞു. 

ബെത്ത് മൂനേ, ഹെയ്‌ലേ എന്നിവരാണ് ഓസീസിന് ബാറ്റിങ്ങില്‍ ശക്തി നല്‍കുന്നത്. ജെസ് ജൊനാസന്‍, മെഗന്‍ എന്നിവര്‍ ബൗളിങ്ങില്‍ ആക്രമണത്തിന് മുന്‍പില്‍ നില്‍ക്കുന്നു. 

യുവതാരം ഷെഫലി വര്‍മ, സ്മൃതി മന്ദാന എന്നിവരിലാണ് ബാറ്റിങ്ങില്‍ പ്രധാനമായും ഇന്ത്യയുടെ പ്രതീക്ഷ. ത്രിരാഷ്ട്ര പരമ്പരയില്‍ 10 വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗയ്കവാദ് ബൗളിങ്ങില്‍ ഇന്ത്യയുടെ ആക്രമണത്തിന് നേതൃത്വം നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com