ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ വിരമിച്ചു; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും തുടരില്ല

16 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമാവുന്നത്. 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും 6 ട്വന്റി20യും ഓജ ഇന്ത്യക്ക് വേണ്ടി കളിച്ചു
ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ വിരമിച്ചു; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും തുടരില്ല

ന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ഓജ വ്യക്തമാക്കി. 2008ലാണ് ഓജ ഇന്ത്യക്ക് വേണ്ടി കുപ്പായം അണിഞ്ഞത്. 

16 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമാവുന്നത്. 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും 6 ട്വന്റി20യും ഓജ ഇന്ത്യക്ക് വേണ്ടി കളിച്ചു. ഏകദിനത്തില്‍ 113 വിക്കറ്റും ഏകദിനത്തില്‍ 21 വിക്കറ്റും വീഴ്ത്തി. ഡക്കാന്‍ ചാര്‍ജേഴ്‌സ് പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തുമ്പോള്‍ പ്രഗ്യാന്‍ ഓജ ടീമില്‍ അംഗമായിരുന്നു. 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ ടെസ്റ്റിലാണ് പ്രഗ്യാന്‍ ഓജയും അവസാനമായി കളിച്ചത്. ആ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായത് ഓജയാണ്. എന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓരോ വ്യക്തിയും തന്ന സ്‌നേഹവും പിന്തുണയും എന്നും എന്റെ മനസിലുണ്ടാവും, വിരമിക്കല്‍ പ്രഖ്യാപിച്ച് ഓജ പറഞ്ഞു. ഐസിസി റാങ്കിങ്ങില്‍ അഞ്ചാമത് എത്തിയതാണ് ഓജയുടെ കരിയര്‍ ബെസ്റ്റ് റാങ്കിങ്. 

ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ രണ്ടേ രണ്ട് സ്പിന്നര്‍മാരില്‍ ഒരാള്‍ പ്രഗ്യാന്‍ ഓജയാണ്. 2014ല്‍ ബൗളിങ് ആക്ഷന്‍ നിയമ വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഓജയെ വിലക്കിയിരുന്നു. 2015 ജനുവരിയിലാണ് വിലക്ക് പന്‍വലിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com