'ഇസ്ലാം വിരുദ്ധം, അടുക്കളയിലേക്ക് പോകു';  ലോകകപ്പ് ആവേശത്തില്‍ ഡാന്‍സുമായെത്തിയ പാക് ടീമിനെതിരെ അധിക്ഷേപം 

ഇത് കഴിവില്ല, ഇസ്ലാം വിരുദ്ധമാണെന്ന് പറഞ്ഞ് ഒരു വിഭാഗം എത്തുമ്പോള്‍, ടീം അംഗങ്ങളെ പിന്തുണച്ചും കമന്റുകള്‍ ഉയരുന്നുണ്ട്
'ഇസ്ലാം വിരുദ്ധം, അടുക്കളയിലേക്ക് പോകു';  ലോകകപ്പ് ആവേശത്തില്‍ ഡാന്‍സുമായെത്തിയ പാക് ടീമിനെതിരെ അധിക്ഷേപം 

സിഡ്‌നി: ട്വന്റി20 ലോകകപ്പിന്റെ ആവേശം കൂട്ടി പാട്ടും മേളവുമായെത്തിയ പാകിസ്ഥാന്‍ വനിതാ ടീം അംഗങ്ങള്‍ക്കെതിരെ അധിക്ഷേപവുമായി ഒരു വിഭാഗം. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം റോക്ക്‌സ്റ്റാര്‍സ് ആണെന്ന തലക്കെട്ടോടെ ഐസിസിാണ് വീഡിയോ പങ്കുവെച്ചത്. 

അടുക്കളയിലേക്ക് പോവു, മതത്തിന് എതിരാണ് ഇത് എന്നെല്ലാം പറഞ്ഞുള്ള കമന്റുകളാണ് വീഡിയോക്ക് അടിയില്‍ നിറയുന്നത്. ഇത് കഴിവില്ല, ഇസ്ലാം വിരുദ്ധമാണെന്ന് പറഞ്ഞ് ഒരു വിഭാഗം എത്തുമ്പോള്‍, ടീം അംഗങ്ങളെ പിന്തുണച്ചും കമന്റുകള്‍ ഉയരുന്നുണ്ട്. 

The @TheRealPCB team are absolute rockstars! pic.twitter.com/F4EODVhcfI

ഇതുപോലെ ചുറുചുറുക്കുള്ള കളിക്കാരെയാണ് നമുക്ക് വേണ്ടതെന്നും, അവരുടെ മനോഹരമായ താളവും ചുവടുകളുമെല്ലാം ഇസ്ലാമിനെ ഹറാം ആവുന്നത് എങ്ങനെയെന്നും ചോദ്യം ഉയരുന്നുണ്ട്. 

ട്വന്റി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. പിന്നാലെ ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, തായ്‌ലാന്‍ഡ് എന്നിവരെ നേരിടണം. എ ഗ്രൂപ്പിലാണ് ഇന്ത്യ എന്നതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാക് പോരാട്ടം വരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com