ട്വന്റി20 വനിതാ ലോകകപ്പ്; തകര്‍പ്പന്‍ വെടിക്കെട്ടോടെ ഷെഫലി വര്‍മ, മന്ദാനയെ പുറത്താക്കി ഓസീസ് പ്രഹരം 

സ്മൃതി മന്ദാനയെ ഇന്ത്യക്ക് അഞ്ചാം ഓവറില്‍ തന്നെ നഷ്ടമായി. 10 പന്തില്‍ നിന്ന് പത്ത് റണ്‍സ് എടുത്താണ് മന്ദാന മടങ്ങിയത്
ട്വന്റി20 വനിതാ ലോകകപ്പ്; തകര്‍പ്പന്‍ വെടിക്കെട്ടോടെ ഷെഫലി വര്‍മ, മന്ദാനയെ പുറത്താക്കി ഓസീസ് പ്രഹരം 

സിഡ്‌നി: ട്വന്റി20 ലോകകപ്പില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നെങ്കിലും തുടക്കത്തില്‍ വെടിക്കെട്ട് തീര്‍ത്ത് ഷെഫലി വര്‍മ. നാല് ഓവര്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 40 കടന്നു. ഇതുവരെ 14 പന്തില്‍ നിന്ന് 5 ഫോറും 1 സിക്‌സുമാണ് ഷെഫലിയുടെ ബാറ്റില്‍ നിന്ന് വന്നത്. സ്‌ട്രൈക്ക് റേറ്റ് 207.  എന്നാല്‍ സ്മൃതി മന്ദാനയെ ഇന്ത്യക്ക് അഞ്ചാം ഓവറില്‍ തന്നെ നഷ്ടമായി. 10 പന്തില്‍ നിന്ന് പത്ത് റണ്‍സ് എടുത്താണ് മന്ദാന മടങ്ങിയത്. 

ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ടോസ് ഭാഗ്യം ഓസ്‌ട്രേലിയക്കായിരുന്നു. കളി നടക്കുന്ന സിഡ്‌നിയില്‍ മഴക്ക് സാധ്യതയുള്ളതിനാല്‍ ഇരു ടീമുകള്‍ക്കും രണ്ടാമത് ബാറ്റ് ചെയ്യുന്നതിനായിരുന്നു താത്പര്യം. 

എന്നാല്‍ മഴ അകന്ന് നിന്നാല്‍ ആദ്യം ബാറ്റ് ചെയ്യുന്നത് വലിയ ആഘാതമേല്‍പ്പിക്കാനും ഇടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ഷഫലി വര്‍മയുടെ മികവില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 170 റണ്‍സ് ചെയ്‌സ് ചെയ്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ട്വന്റി20കളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 13 വട്ടമാണ് ഓസ്‌ട്രേലിയ ജയം പിടിച്ചത്. ഇന്ത്യ ജയിച്ചത് 5 തവണയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com