ബ്രാഡ്മാന്‍ കളിക്കുന്നതിന്റെ ഒരേയൊരു കളര്‍ ഫൂട്ടേജ്, 71 വര്‍ഷത്തിന് ശേഷം പുറത്തുവിട്ട് ഓസ്‌ട്രേലിയ

ബ്രാഡ്മാന്‍ കളിക്കുന്നതിന്റെ ഒരേയൊരു കളര്‍ ഫൂട്ടേജ്, 71 വര്‍ഷത്തിന് ശേഷം പുറത്തുവിട്ട് ഓസ്‌ട്രേലിയ

ബ്രാഡ്മാന്റെ കളര്‍ഫുള്‍ ഇന്നിങ്‌സുകളില്‍ ഒന്നിന്റെ കളര്‍ഫുള്‍ ഫീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്

മെല്‍ബണ്‍: ഇതിഹാസ താരം ബ്രാഡ്മാന്റെ ക്ലാസിക് ഇന്നിങ്‌സുകളെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ അകമ്പടിയോടെയാണ് നമ്മുടെ കണ്ണിലും മനസിലും പതിഞ്ഞത്. എന്നാലിപ്പോള്‍ ബ്രാഡ്മാന്റെ കളര്‍ഫുള്‍ ഇന്നിങ്‌സുകളില്‍ ഒന്നിന്റെ കളര്‍ഫുള്‍ ഫീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

ബ്രാഡ്മാന്‍ ബാറ്റ് ചെയ്യുന്നതിന്റെ ഒരേയൊരു കളര്‍ വീഡിയോ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങളാണ് നാഷണല്‍ ഫിലിം ആന്‍ഡ് സൗണ്ട് ആര്‍ക്കൈവ്‌സ് ഓഫ് ഓസ്‌ട്രേലിയ ഇപ്പോള്‍ പുറത്തു വിടുന്നത്. 

1949 ഫെബ്രുവരി 26ന് എഎഫ് കിപ്പാക്‌സും ഡബ്ല്യു എ ഓള്‍ഡ്ഫീല്‍ഡും തമ്മിലുള്ള കളിയുടെ കളര്‍ വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. 16എംഎം കളര്‍ ഫൂട്ടേജ് ആണ് ഇത്. ജോര്‍ജ് ഹോബ്‌സ് എന്ന വ്യക്തിയാണ് ഇത് പകര്‍ത്തിയത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ഇന്‍ഫോര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ടി ക്യാമറാമാനായി ജോലി ചെയ്ത വ്യക്തിയാണ് ഹോബ്‌സ്. 

66 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. സിഡ്‌നി സ്‌റ്റേഡിയത്തില്‍ കളി കാണാന്‍ എത്തിയ 41,000ളം കാണികളെ വീഡിയോയില്‍ കാണാം. സിഡ്‌നിയിലെ ബ്രാഡ്മാന്റെ അവസാന മത്സരം കാണാനാണ് കാണികള്‍ ഒഴുകിയത്. 

1948ലെ ഇംഗ്ലണ്ട് പരമ്പരയായിരുന്നു ബ്രാഡ്മാന്റെ അവസാന ടെസ്റ്റ് പരമ്പര. 1949ഫെബ്രുവരിയില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ കളിച്ചാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോടും ബ്രാഡ്മാന്‍ വിടപറഞ്ഞത്. 

20 വര്‍ഷം നിണ്ട ക്രിക്കറ്റ് കരിയറില്‍ 52 ടെസ്റ്റുകളില്‍ നിന്ന് 6996 റണ്‍സ് ആണ് ബ്രാഡ്മാന്‍ അടിച്ചെടുത്തത്. 99.94 എന്ന ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി ഇന്നും ക്രിക്കറ്റ് ലോകത്തിന് അത്ഭുതമാണ്. 29 സെഞ്ചുറികളാണ് ബ്രാഡ്മാന്റെ ബാറ്റില്‍ നിന്ന് വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com