ശ്രേയാ ഘോഷാലിനെ പുറത്താക്കുന്നതിനായി കാത്തിരിക്കുന്നു; സാഹക്ക് പകരം പന്തിനെ ഉള്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഷ ഭോഗ്‌ലെ

'രാജ്യത്തെ വളര്‍ന്നു വരുന്ന എല്ലാ വിക്കറ്റ് കീപ്പര്‍മാരോടും ഞങ്ങള്‍ നിര്‍ദേശിക്കുന്നത് വിക്കറ്റിന് പിന്നില്‍ മികച്ചതാവന്‍ ശ്രമിക്കരുത് എന്നാണ്'
ശ്രേയാ ഘോഷാലിനെ പുറത്താക്കുന്നതിനായി കാത്തിരിക്കുന്നു; സാഹക്ക് പകരം പന്തിനെ ഉള്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഷ ഭോഗ്‌ലെ

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വൃധിമാന്‍ സാഹയെ തഴഞ്ഞ ടീം മാനേജ്‌മെന്റ് നീക്കത്തിനെതിരെ ഹര്‍ഷാ ഭോഗ്‌ലെ. ടെസ്റ്റില്‍ വിക്കറ്റ് കീപ്പറെ പ്ലേയിങ് ഇലവനിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് ഭോഗ്‌ലെ ചോദിക്കുന്നു.

ഉണര്‍ന്നപ്പോള്‍ കണ്ടത് സാഹയെ പുറത്തിരുത്തിയതാണ്. രാജ്യത്തെ വളര്‍ന്നു വരുന്ന എല്ലാ വിക്കറ്റ് കീപ്പര്‍മാരോടും ഞങ്ങള്‍ നിര്‍ദേശിക്കുന്നത് വിക്കറ്റിന് പിന്നില്‍ മികച്ചതാവന്‍ ശ്രമിക്കരുത് എന്നാണ്. പകരം കുറച്ച് കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത് അവരെ കാണിക്കണം. വളരെ നിരാശനായിരിക്കുന്നു. ഭോഗ്‌ലെ  ട്വിറ്ററില്‍ കുറിച്ചു. 

ഇത് പന്തിനെ കുറിച്ചല്ല. ടെസ്റ്റില്‍ നിങ്ങളുടെ മികച്ച അഞ്ച് ബാറ്റ്‌സ്മാനെ തെരഞ്ഞെടുക്കുന്നു, നാല് മികച്ച ബൗളറെ തെരഞ്ഞെടുക്കുന്നു. ബെസ്റ്റ് കീപ്പറെ തെരഞ്ഞെടുക്കുമ്പോള്‍ സെക്കന്ററി സ്‌കില്‍ കൂടി നോക്കുന്നു. പന്ത് നന്നായി കളിക്കും എന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ എന്റെ മനസ് സാഹക്കൊപ്പമാണ്, ഭോഗ്‌ലെ ട്വീറ്റ് ചെയ്തു. 

അടുത്ത സംഗീത പരിപാടിയില്‍ നിന്ന് ഗായിക ശ്രേയാ ഗോഷാലിനെ പുറത്താക്കുന്നതിനായി കാത്തിരിക്കുകയാണ് ഞാന്‍. കാരണം പാടുന്നതിന് ഒപ്പം ഗിറ്റാറും വായിക്കുന്ന മറ്റൊരു പെണ്‍കുട്ടിയെ അവര്‍ക്ക് എടുക്കാമല്ലോ...ടീം മാനേജ്‌മെന്റിനെ പരിഹസിച്ച് ഭോഗ്‌ലെ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com