'ഇന്ത്യയെ ഞങ്ങള്‍ക്ക് ഇവിടെ വേണം'; പാകിസ്ഥാന്‍ ആരാധകര്‍ പറയുന്നു

ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍ എക്കാലത്തും ആരാധകര്‍ക്ക് ആവേശം തരുന്നതാണ്
'ഇന്ത്യയെ ഞങ്ങള്‍ക്ക് ഇവിടെ വേണം'; പാകിസ്ഥാന്‍ ആരാധകര്‍ പറയുന്നു

ലാഹോര്‍: ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍ എക്കാലത്തും ആരാധകര്‍ക്ക് ആവേശം തരുന്നതാണ്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര പോരാട്ടങ്ങള്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ലോകകപ്പ് പോലെയുള്ള പോരാട്ടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യ- പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത്. 

2009ല്‍ ലാഹോറിലുണ്ടായ തീവ്രവാദ ആക്രമണമടക്കമുള്ളവ പാകിസ്ഥാനിലേക്ക് പര്യടനം നടത്തുന്നതില്‍ നിന്ന് മറ്റ് ടീമുകളെ പിന്തിരിപ്പിച്ചതോടെ പാക് ആരാധകര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നേരിട്ട് കാണാനുള്ള അവസരങ്ങള്‍ നഷ്ടമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീലങ്ക, സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ് ടീമുകളും ലോക ഇലവനും പാക് മണ്ണില്‍ മത്സരിക്കാനെത്തി.

ഇപ്പോഴിതാ ഇന്ത്യ, പാക് മണ്ണില്‍ കളിക്കുന്നത് കാണണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിനിടെയാണ് ആരാധകരുടെ ആവശ്യം. ലാഹോര്‍ ഫാന്‍സാണ് ആവശ്യത്തിന് പിന്നില്‍. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ ഇസ്ലാമാബാദ് യുനൈറ്റഡ്- മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് മത്സരം നടക്കുന്നതിനിടെ ലാഹോര്‍ ഫാന്‍സ് 'ഇന്ത്യയെ ഞങ്ങള്‍ക്ക് ഇവിടെ വേണം' എന്ന ബാനര്‍ സ്റ്റേഡിയത്തില്‍ ഉയര്‍ത്തി. 

പാകിസ്ഥാനിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കിട്ടു. ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ പര്യടനത്തിന് എത്തണമെന്ന ആവശ്യമാണ് ആരാധകര്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com