ട്വന്റി20 ലോകകപ്പ്; ഇന്ത്യക്ക് തിരിച്ചടി, സ്മൃതി മന്ദാന കളിക്കില്ല; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ബംഗ്ലാദേശ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th February 2020 04:20 PM |
Last Updated: 24th February 2020 04:22 PM | A+A A- |
പെര്‍ത്ത്: ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ഇന്ത്യ. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. സ്മൃതി മന്ദാന പ്ലേയിങ് ഇലവനില്‍ ഇല്ല.
പനിയെ തുടര്‍ന്ന് മന്ദാനക്ക് കളിക്കാനാവാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ നാല് വട്ടം ലോക കിരീടത്തില്‍ മുത്തമിട്ട ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് തുടങ്ങിയത് ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു. ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്ന പിച്ചാണ് പെര്‍ത്തിലെ ഡബ്ല്യുഎസിഎയിലേത്.
ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച ബംഗ്ലാദേശിനെ ഇന്ത്യക്ക് വില കുറച്ച് കാണാനാവില്ല. മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ റണ്‍സ് കണ്ടെത്തിയെങ്കില്‍ മാത്രമേ ഇന്ത്യക്ക് ജയം പിടിക്കാന്‍ സാധിക്കുകയുള്ളു. ഓസ്‌ട്രേലിയക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ പൂനം യാദവ് തന്നെയാണ് രണ്ടാമത്തെ മത്സരത്തിലും ഇന്ത്യയുടെ പ്രധാന താരം.
Veda Krishanmurthy: “It will be interesting to see how many sixes she hits in international cricket. That’s some record that she will be breaking very soon.”
— T20 World Cup (@T20WorldCup) February 24, 2020
16-year-old Shafali Verma's India teammates are in awe of her hitting abilities. How good could she be?#T20WorldCup pic.twitter.com/Kxzf573u0P