ഇത് സെവാഗും രോഹിത്തും കൂടിച്ചേര്‍ന്നത്! തുടരെ രണ്ടാം മത്സരത്തിലും വെടിക്കെട്ട് തീര്‍ത്ത് ഷഫാലി വര്‍മ

ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിലും തുടക്കത്തിലെ ഷഫാലി ഇന്ത്യക്ക് വേണ്ടി വെടിക്കെട്ട് നടത്തിയിരുന്നു
ഇത് സെവാഗും രോഹിത്തും കൂടിച്ചേര്‍ന്നത്! തുടരെ രണ്ടാം മത്സരത്തിലും വെടിക്കെട്ട് തീര്‍ത്ത് ഷഫാലി വര്‍മ

ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യക്ക് വേണ്ടി ബാറ്റിങ് വെടിക്കെട്ട് നടത്തി ഷഫാലി വര്‍മ. രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 17 പന്തില്‍ 39 റണ്‍സ് ആണ് ഷഫാലി അടിച്ചെടുത്തത്. 

പതിനാറാം വയസിലേക്കെത്തി ഒരു മാസം മാത്രം പിന്നിട്ട താരത്തില്‍ നിന്ന് ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ വന്നത് നാല് സിക്‌സുകള്‍. രണ്ട് ഫോറും. കൂറ്റനടിക്ക് ശ്രമിച്ച് പന്നാ ഘോഷിന്റെ ഡെലിവറിയില്‍ മടങ്ങുമ്പോള്‍ 229 ആണ് ഷഫാലിയുടെ സ്‌ട്രൈക്ക് റേറ്റ്. 

ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിലും തുടക്കത്തിലെ ഷഫാലി ഇന്ത്യക്ക് വേണ്ടി വെടിക്കെട്ട് നടത്തിയിരുന്നു. അന്ന് 15 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെ 29 റണ്‍സാണ് ഷഫാലി നേടിയത്. സ്‌ട്രൈക്ക് റേറ്റ് 193.. 

പതിനറ് വയസ് മാത്രം പിന്നിട്ട താരം ഇത്രയും ധൈര്യത്തോടെ ഷോട്ടുകള്‍ കളിക്കുന്നത് കണ്ടതിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. പെര്‍ത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടത്തി ഷഫാലിയില്‍ നിന്ന് ലോങ് ഓഫീന് മുകളിലൂടെ പറന്ന സിക്‌സും, ഇന്ത്യന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറില്‍ 17 റണ്‍സ് അടിച്ചെടുത്ത് ഷഫാലിയില്‍ നിന്ന് വന്ന രണ്ട് ബൗണ്ടറിയും ഒരു സിക്‌സും വലിയ പ്രതീക്ഷയാണ് ക്രിക്കറ്റ് ലോകത്തിന് നല്‍കുന്നത്. 

വീരന്ദര്‍ സെവാഗിനോടും, രോഹിത് ശര്‍മയോടുമെല്ലാമാണ് ഷഫലിയെ ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. മത്സര പരിചയം കൂടി ഷഫലിയിലേക്ക് എത്തുമ്പോള്‍ ഓപ്പണിങ്ങില്‍ മന്ദാനക്കൊപ്പം ഷഫലി റെക്കോര്‍ഡുകള്‍ തീര്‍ക്കുമെന്ന് വ്യക്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com