ഇന്ത്യ തോറ്റത് എവിടെ? അവര് കൂടുതല്‍ സ്വിങ് ചെയ്യിച്ചപ്പോള്‍ നമ്മള്‍ പിടിച്ചത് സീം മൂവ്‌മെന്റില്‍ 

വെല്ലിങ്ടണില്‍ ഇഷാന്ത് ശര്‍മ ഒഴികെ ഇന്ത്യയുടെ മറ്റ് രണ്ട് പേസര്‍മാര്‍ക്കും മികവ് കാണിക്കാനായില്ല
ഇന്ത്യ തോറ്റത് എവിടെ? അവര് കൂടുതല്‍ സ്വിങ് ചെയ്യിച്ചപ്പോള്‍ നമ്മള്‍ പിടിച്ചത് സീം മൂവ്‌മെന്റില്‍ 

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പേസര്‍മാര്‍ മികച്ച് നിന്ന വെല്ലിങ്ടണിലെ പിച്ചില്‍ എന്തുകൊണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അതിനായില്ല? ഇവിടെ വിലയിരുത്തലുമായി എത്തുകയാണ് കിവീസ് മുന്‍ താരം സ്‌കോട്ട് സ്‌റ്റൈറിസ്. 

വെല്ലിങ്ടണില്‍ ഇഷാന്ത് ശര്‍മ ഒഴികെ ഇന്ത്യയുടെ മറ്റ് രണ്ട് പേസര്‍മാര്‍ക്കും മികവ് കാണിക്കാനായില്ല. പന്ത് സ്വിങ് ചെയ്യിക്കുന്നതിന് പകരം സീം ചെയ്യിക്കാന്‍ ഇവര്‍ ശ്രമിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് സ്റ്റൈറിസ് പറയുന്നു. 

ഇന്ത്യയുടേയും കിവീസിന്റേയും ബൗളിങ് ശൈലി വ്യത്യസ്തമായിരുന്നു. കൂടുതല്‍ സ്വിങ് ചെയ്യിക്കാനാണ് ന്യൂസിലാന്‍ഡ് ശ്രമിച്ചത്. രണ്ടാം ഇന്നിങ്‌സിലും അവര്‍ക്ക് സ്വിങ് ലഭിച്ചു. എന്നാല്‍ ഇന്ത്യ സീം മൂവ്‌മെന്റിനാണ് ശ്രമിച്ചത്. അതില്‍ വിജയിച്ചതുമില്ല, സ്റ്റൈറിസ് പറഞ്ഞു. 

സീം ലക്ഷ്യമിട്ട് ഇന്ത്യ എറിയുകയും അത് ഫലം കാണാതെ വരികയും ചെയ്തതാണ് വില്യംസണെ ബാറ്റിങ്ങില്‍ തുണച്ചത്. പുറത്താവുന്നത് വരെ വില്യംസണിനെ അലട്ടുന്നതൊന്നും പിച്ചിലുണ്ടായില്ല. ടെയ്‌ലര്‍ ബാറ്റ് ചെയ്യുമ്പോഴും പിച്ചില്‍ എന്തെങ്കിലും അപകടം പതിയിരിക്കുന്നു എന്ന തോന്നലുണ്ടാക്കിയില്ല. 

കോഹ് ലി രണ്ട് ഇന്നിങ്‌സിലും പരാജയപ്പെട്ടതാണ് ഇന്ത്യയെ തോല്‍പ്പിച്ചത് എന്നാണ് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ വിലയിരുത്തിയത്. കോഹ് ലി റണ്‍സ് കണ്ടെത്തിയിരുന്നു എങ്കില്‍ അത് എതിരാളികളുടെ തന്ത്രങ്ങളെ തകര്‍ത്താനെ, മഞ്ജരേക്കര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com