'എത്ര ദിവസം വേണമെങ്കിലും ഇന്ത്യ ബാറ്റ് ചെയ്യുമെന്നറിയാം, വീഴ്ത്തിയത് വ്യക്തമായ പ്ലാനോടെ', തന്ത്രങ്ങള്‍ വെളിപ്പെടുത്തി വില്യംസണ്‍ 

'എത്ര ദിവസം വേണമെങ്കിലും ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിക്കും. ഇന്ത്യയുടെ കരുത്ത് എല്ലാവര്‍ക്കും അറിയാം'
'എത്ര ദിവസം വേണമെങ്കിലും ഇന്ത്യ ബാറ്റ് ചെയ്യുമെന്നറിയാം, വീഴ്ത്തിയത് വ്യക്തമായ പ്ലാനോടെ', തന്ത്രങ്ങള്‍ വെളിപ്പെടുത്തി വില്യംസണ്‍ 

വെല്ലിങ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ഏഴില്‍ ഏഴ് ടെസ്റ്റിലും ജയം. പക്ഷേ സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും കണ്ടത് ന്യൂസിലാന്‍ഡിലും ആവര്‍ത്തിച്ചപ്പോള്‍ പൊരുതാനാവാതെ ഇന്ത്യ വീണു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത് നിന്ന ടീമിനെ വീഴ്ത്തിയ തന്ത്രം വെളിപ്പെടുത്തുകയാണ് കിവീസ് നായകന്‍ വില്യംസണ്‍ ഇപ്പോള്‍. 

എത്ര ദിവസം വേണമെങ്കിലും ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിക്കും. ഇന്ത്യയുടെ കരുത്ത് എല്ലാവര്‍ക്കും അറിയാം. ഇന്ത്യയുടെ ബാറ്റിങ് നിര ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഞങ്ങളുടെ പദ്ധതികളില്‍ ആത്മവിശ്വാസം അര്‍പ്പിച്ച് കളിക്കാനായിരുന്നു ശ്രമം. നാലാം ദിനം രാവിലെ കൃത്യമായ ഏരിയകളില്‍ പന്തെറിയാനായി. ഞങ്ങളുടെ ഓള്‍ റൗണ്ട് മികവാണ് ഇന്ത്യയെ കീഴടക്കാന്‍ സഹായിച്ചത്, വില്യംസണ്‍ പറഞ്ഞു. 

ആദ്യ ഇന്നിങ്‌സില്‍ 165 റണ്‍സിന് തകര്‍ന്ന ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ നേടാനായത് 9 റണ്‍സിന്റെ ലീഡ് മാത്രമാണ്. നാല് വിക്കറ്റ് നഷ്ടത്തില്‍ നാലാം ദിനം കളി തുടങ്ങിയ ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ വിന്‍ഡിസ് വീഴ്ത്തിയത് വെറും 47 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയില്‍. 

അഞ്ച് വിക്കറ്റ് വീഴ്ത്തി സൗത്തിയും, നാല് വിക്കറ്റ് വീഴ്ത്തി ബോള്‍ട്ടുമാണ് ഇന്ത്യയെ തകര്‍ത്തിട്ടത്. രണ്ട് ഇന്നിങ്‌സിലുമായി 9 വിക്കറ്റാണ് സൗത്തി വീഴ്ത്തിയത്. ജയത്തോടെ ന്യൂസിലാന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com