കളി ജയിപ്പിക്കുമായിരുന്ന മങ്കാദിങ്, എന്നിട്ടും മാന്യത കാട്ടി ഇംഗ്ലണ്ട് വനിതാ താരം; കണ്ടു പഠിക്കണമെന്ന് ആരാധകര്‍ 

ജയിക്കാന്‍ നാല് പന്തില്‍ നിന്ന് ഏഴ് റണ്‍സ് വേണമെന്നിരിക്കെയാണ് മങ്കാദിങ്ങിലൂടെ അവരെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തില്‍ നിന്ന് കളിയുടെ സ്പിരിറ്റ് മുന്‍നിര്‍ത്തി ബ്രന്റ് പിന്‍വാങ്ങിയത്
കളി ജയിപ്പിക്കുമായിരുന്ന മങ്കാദിങ്, എന്നിട്ടും മാന്യത കാട്ടി ഇംഗ്ലണ്ട് വനിതാ താരം; കണ്ടു പഠിക്കണമെന്ന് ആരാധകര്‍ 

ളി തങ്ങള്‍ക്ക് അനുകൂലമായി തിരിക്കാന്‍ മറ്റൊരു അവസരവും ഇല്ലാതെ വരുമ്പോഴാണ് മങ്കാദിങ്ങിലേക്ക് കളിക്കാര്‍ പലപ്പോഴും എത്തിച്ചേരുന്നത്. എന്നാല്‍, അങ്ങനെ ഒരു അവസരം മുന്‍പിലെത്തിയിട്ടും അതിന് തയ്യാറാവാതിരുന്ന ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ കാതറിന്‍ ബ്രന്റ് ആണ് ഇപ്പോള്‍ ആരാധകരുടെ കയ്യടി വാങ്ങുന്നത്. 

വനിതാ ട്വന്റി20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്ക് ജയിക്കാന്‍ നാല് പന്തില്‍ നിന്ന് ഏഴ് റണ്‍സ് വേണമെന്നിരിക്കെയാണ് മങ്കാദിങ്ങിലൂടെ അവരെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തില്‍ നിന്ന് കളിയുടെ സ്പിരിറ്റ് മുന്‍നിര്‍ത്തി ബ്രന്റ് പിന്‍വാങ്ങിയത്. 

അവസാന ഓവറിലെ മൂന്നാമത്തെ ഡെലിവറിയിലാണ് സംഭവം. സൗത്ത് ആഫ്രിക്കയുടെ മിഗ്നനന്‍ ഡു പ്രീസ് ആയിരുന്നു ഈ സമയം ക്രീസില്‍. മങ്കാദിങ്ങിനുള്ള അവസരം ബ്രന്റ് ഉപയോഗിക്കാതിരുന്നതിന് പിന്നാലെ വന്ന രണ്ട് ഡെലിവറികളില്‍ ഫോറും സിക്‌സും പറത്തി മിഗ്നന്‍ ടീമിനെ ജയിപ്പിച്ചു. മങ്കാദിങ്ങിലൂടെ ബ്രന്റ് നോണ്‍ സ്‌ട്രൈക്കറായ ലൂസിനെ പുറത്താക്കിയിരുന്നെങ്കില്‍ അത് മിഗ്നൊനിനെ മാനസികമായി ബാധിച്ചാനെ. 

കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 123 റണ്‍സ്. ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ സൗത്ത് ആഫ്രിക്ക വിജയ ലക്ഷ്യം പിന്നിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com