അന്ന് പിള്ളേരെങ്കില്‍ ഇന്ന് ചേച്ചിമാര്‍ ; ഔട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരേ ക്രീസിലേക്ക് 'മത്സരിച്ചോടി' ഇന്ത്യന്‍ താരങ്ങള്‍ ; 'ട്രോളി' ഐസിസി ( വീഡിയോ)

അന്ന് പിള്ളേരെങ്കില്‍ ഇന്ന് ചേച്ചിമാര്‍ ; ഔട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരേ ക്രീസിലേക്ക് 'മത്സരിച്ചോടി' ഇന്ത്യന്‍ താരങ്ങള്‍ ; 'ട്രോളി' ഐസിസി ( വീഡിയോ)

'ചരിത്രം ആവര്‍ത്തിക്കുന്നു' എന്ന കുറിപ്പോടെ ഐസിസി ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ചിത്രം വൈറലായി

പെര്‍ത്ത് : വനിതാ ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ റണ്ണൗട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ഒരേ ക്രീസിലേക്ക് 'മത്സരിച്ചോടി' ഇന്ത്യന്‍ താരങ്ങള്‍. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 17-ാം ഓവറിലാണ് റണ്ണൗട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ദീപ്തി ശര്‍മയും വേദ കൃഷ്ണമൂര്‍ത്തിയും ഒരേ ക്രീസിലേക്ക് മത്സരിച്ചോടിയത്.

സല്‍മ ഖാട്ടൂന്‍ എറിഞ്ഞ 17-ാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. പന്ത് നേരിട്ട ദീപ്തി ശര്‍മ ഡീപ് മിഡ്‌വിക്കറ്റിലേക്ക് തട്ടിയിട്ട ശേഷം റണ്ണിനായി ഓടി. ഒരു റണ്‍ പൂര്‍ത്തിയാക്കിയ ഇരുവരും രണ്ടാം റണ്ണിനു ശ്രമിച്ചെങ്കിലും ആശയക്കുഴപ്പം ഉടലെടുത്തു. ഇതോടെ ഇരുവരും ഒരേ ക്രീസിലെത്തുകയായിരുന്നു. ദീപ്തി ശര്‍മ ഡൈവ് ചെയ്‌തെങ്കിലും 'മത്സരത്തില്‍ ജയിച്ചത്' വേദ കൃഷ്ണമൂര്‍ത്തിയാണ്. ദീപ്തി ഔട്ടായതായി അമ്പയര്‍ വിധിച്ചു.

ഇതിനുപിന്നാലെ 'ചരിത്രം ആവര്‍ത്തിക്കുന്നു' എന്ന കുറിപ്പോടെ ഐസിസി ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ചിത്രം വൈറലായി. അടുത്തിടെ സമാപിച്ച അണ്ടര്‍ 19 ലോകകപ്പില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ബംഗ്ലാദേശിനെതിരെ സമാനമായ രീതിയില്‍ ഒരേ ക്രീസിലേക്ക് മത്സരിച്ചോടുന്ന ചിത്രമാണിത്. അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലായിരുന്നു ഈ സംഭവം.

ഇന്ത്യന്‍ ഉപനായകന്‍ ധ്രുവ് ജുറെലും അഥര്‍വ അങ്കോലേക്കറുമാണ് ഒരേ ക്രീസിലേക്ക് 'മത്സരിച്ചോടി' നാണംകെട്ടത്. പന്തു നേരിട്ട ജുറെല്‍ അത് പോയിന്റിലേക്ക് തട്ടിയിട്ട ശേഷം റണ്ണിനായി ഓടി. എന്നാല്‍ അങ്കോലേക്കര്‍ പ്രതികരിച്ചില്ല. ഇതോടെ ഇരുവരും ഒരുക്രീസിലേക്ക് ഓടിക്കയറുകയായിരുന്നു. സംഭവത്തില്‍ ധ്രുവിനെ ഔട്ടായി അമ്പയര്‍ വിധിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com