'ഇന്ത്യയിലേത് പോലെ ബാറ്റ് വീശിയാല്‍ ന്യൂസിലാന്‍ഡില്‍ വിലപ്പോവില്ല'; ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സാങ്കേതിക പിഴവ് ചൂണ്ടി ക്രെയ്ഗ് മക്മില്ലന്‍

ഇന്ത്യയില്‍ കളിക്കുമ്പോള്‍ ചെയ്യുന്നത് പന്തിലേക്ക് ബാറ്റ് വീശി വിടുകയാണ്  ഇന്ത്യന്‍ താരങ്ങള്‍ ചെയ്യുന്നതെന്ന് മക്മില്ലന്‍ പറഞ്ഞു
'ഇന്ത്യയിലേത് പോലെ ബാറ്റ് വീശിയാല്‍ ന്യൂസിലാന്‍ഡില്‍ വിലപ്പോവില്ല'; ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സാങ്കേതിക പിഴവ് ചൂണ്ടി ക്രെയ്ഗ് മക്മില്ലന്‍

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സാങ്കേതികത്വം ന്യൂസിലാന്‍ഡില്‍ ഫലപ്രദമാവില്ലെന്ന് ന്യൂസിലാന്‍ഡ് മുന്‍ ഓള്‍ റൗണ്ടര്‍ ക്രെയ്ഗ് മക്മില്ലന്‍. ഇന്ത്യയില്‍ കളിക്കുമ്പോള്‍ ചെയ്യുന്നത് പന്തിലേക്ക് ബാറ്റ് വീശി വിടുകയാണ്  ഇന്ത്യന്‍ താരങ്ങള്‍ ചെയ്യുന്നതെന്ന് മക്മില്ലന്‍ പറഞ്ഞു. 

'ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് എത്തിയപ്പോഴും കളിക്കുന്ന വിധത്തില്‍ മാറ്റങ്ങള്‍ അവര്‍ കൊണ്ടുവന്നില്ല. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കാല്‍ മുട്ടിന് മുകളില്‍ പന്ത് ഉയരുന്നില്ലെങ്കില്‍ ഷോട്ടുകള്‍ കണ്ടെത്തി മുന്‍പോട്ട് പോവാനാവും. പക്ഷേ ന്യൂസിലാന്‍ഡില്‍ നിങ്ങള്‍ക്കതിന് കഴിയില്ല'. 

വെല്ലിങ്ടണ്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സ്വിങ് ഡെലിവറികളുമായി നിറഞ്ഞ ബോള്‍ട്ട്, സൗത്തി സഖ്യത്തെ മക്മില്ലന്‍ പ്രശംസ കൊണ്ട് മൂടുന്നു. ഇരുവരേയും ജീനിയസ് എന്നാണ് ക്രെയ്ഗ് മക്മില്ലന്‍ വിശേഷിപ്പിച്ചത്. വെല്ലിങ്ടണില്‍ ആ നാല് ദിവസത്തിനുള്ളില്‍ ഇന്ത്യ തകര്‍ന്ന് വീഴുന്നത് പോലെ ഇതിന് മുന്‍പ് ഞാന്‍ കണ്ടിട്ടില്ല. 

ഇന്ത്യക്കെതിരെ പത്ത് വിക്കറ്റിന്റെ ജയമാണ് വെല്ലിങ്ടണില്‍ കിവീസ് നേടിയത്. ജയം കിവീസ് മാധ്യമങ്ങളും ആഘോഷമാക്കി. തുടരെ ഏഴ് ടെസ്റ്റുകള്‍ ജയിച്ച്, അതും വലിയ മാര്‍ജിനില്‍ ജയിച്ച് നിന്ന ലോക ഒന്നാം നമ്പര്‍ ടീമിനെതിരെ ജയം നേടുക എന്നതാണ് കൂടുതല്‍ തിളക്കമുള്ളതാക്കുന്നതെന്ന് കിവീസ് ന്യൂസിലാന്‍ഡ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com