ഇരട്ട ശതകം, ഡ്രാഗന്‍ സെലിബ്രേഷന്‍, സ്റ്റംപില്‍ പന്ത് തട്ടാതിരിക്കാന്‍ പെടാപ്പാട്; നിറഞ്ഞ് നിന്ന് മുഷ്ഫിഖര്‍ റഹീം 

ഇരട്ട ശതകം, ഡ്രാഗന്‍ സെലിബ്രേഷന്‍, സ്റ്റംപില്‍ പന്ത് തട്ടാതിരിക്കാന്‍ പെടാപ്പാട്; നിറഞ്ഞ് നിന്ന് മുഷ്ഫിഖര്‍ റഹീം 

മൂന്നാം ദിനം കളി അവസാനിപ്പിച്ചതിന് ശേഷം ആ ഡ്രാഗന്‍ സെലിബ്രേഷന് പിന്നിലെ രഹസ്യം മുഷ്ഫിഖര്‍ വെളിപ്പെടുത്തി

മിര്‍പൂര്‍: ടെസ്റ്റിലെ തന്റെ മൂന്നാം ഇരട്ട ശതകം തൊട്ട് ബംഗ്ലാദേശ് താരം മുഷ്ഫിഖര്‍ റഹീം. സിംബാബ്വെക്കെതിരായ ടെസ്റ്റില്‍ മൂന്നാം ദിനം 203 റണ്‍സ് നേടി മുഷ്ഫിഖര്‍ പുറത്താവാതെ നിന്നു. ഇരട്ട ശതകം പിന്നിട്ടത് പതിവ് നാഗിന്‍ ഡാന്‍സിലൂടെയല്ല മുഷ്ഫിഖര്‍ ആഘോഷിച്ചത്. ഇത്തവണ നാഗിന്‍ ഡാന്‍സ് ഡ്രാഗന്‍ സെലിബ്രേഷന് വഴി മാറി. 

മൂന്നാം ദിനം കളി അവസാനിപ്പിച്ചതിന് ശേഷം ആ ഡ്രാഗന്‍ സെലിബ്രേഷന് പിന്നിലെ രഹസ്യം മുഷ്ഫിഖര്‍ വെളിപ്പെടുത്തി. എന്റെ മകന് വേണ്ടിയായിരുന്നു ആ സെലിബ്രേഷന്‍ എന്നാണ് മുഷ്ഫിഖര്‍ പറയുന്നത്. ഇങ്ങനെ കാണിക്കുന്നത് അവന് വളരെ ഇഷ്ടമാണ്, അതുകൊണ്ട് ഇരട്ട ശതകം പിന്നിട്ടതിന്റെ സന്തോഷം അവന് ഇഷ്ടപ്പെട്ട രീതിയില്‍ ആഘോഷിച്ചു, ബംഗ്ലാദേശിന്റെ മുതിര്‍ന്ന താരം പറഞ്ഞു. 

മുഷ്ഫിഖറിന്റെ ഡ്രാഗന്‍ സെലിബ്രേഷന് പുറമെ മറ്റൊരു സംഭവവും ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തി. പന്ത് സ്റ്റംപ് തൊടാതിരിക്കാന്‍ മുഷ്ഫിഖര്‍ തനിക്ക് സാധ്യമായതെല്ലാം ചെയ്യുകയായിരുന്നു അവിടെ. മുഷ്ഫിഖറിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 560 റണ്‍സ് കണ്ടെത്തി. നായകന്‍ മൊമിനുല്‍ ഹഖ് 123 റണ്‍സ് നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com