'ഈ ഉച്ചാരണത്തിന്റെ പേരില്‍ വേണോ? വെറുക്കാന്‍ മറ്റനേകം കാരണങ്ങളുണ്ടല്ലോ'; സുചിന്‍ പിഴവില്‍ കിവീസ് താരം 

പേരുകള്‍ തെറ്റായി ഉച്ചരിച്ച സംഭതില്‍ കായിക താരങ്ങളില്‍ പലരില്‍ നിന്നും പ്രതികരണം വന്നെങ്കിലും രാഷ്ട്രീയം കലര്‍ന്ന വാക്കുകള്‍ വന്നത് നീഷാമില്‍ നിന്ന് മാത്രം
'ഈ ഉച്ചാരണത്തിന്റെ പേരില്‍ വേണോ? വെറുക്കാന്‍ മറ്റനേകം കാരണങ്ങളുണ്ടല്ലോ'; സുചിന്‍ പിഴവില്‍ കിവീസ് താരം 

വെല്ലിങ്ടണ്‍: സച്ചിന്റേയും വിരാട് കോഹ്‌ലിയുടേയും പേര് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെറ്റായി ഉച്ചരിച്ചതിനെ ചൊല്ലിയുള്ള ചൊല്ലിയുള്ള അലയൊലികള്‍ അവസാനിക്കുന്നില്ല. ന്യൂസിലാന്‍ഡ് താരം ജിമ്മി നീഷാമാണ് ഇപ്പോള്‍ പ്രതികരണവുമായി എത്തുന്നത്. 

ഇതിന് മുന്‍പ് കേട്ടിട്ടില്ലാത്ത പേരുകള്‍ ഉച്ചരിക്കുമ്പോള്‍ സംഭവിച്ച തെറ്റിന്റെ പേരില്‍ വെറുക്കുന്നത് എന്തിന്? ഇവരെ വെറുക്കാന്‍ വേറെ ഒരുപാട് ഒരുപാട് കാരണങ്ങള്‍ ഇല്ലേയെന്നാണ് നീഷാം ട്വിറ്ററില്‍ കുറിച്ചത്. പേരുകള്‍ തെറ്റായി ഉച്ചരിച്ച സംഭതില്‍ കായിക താരങ്ങളില്‍ പലരില്‍ നിന്നും പ്രതികരണം വന്നെങ്കിലും രാഷ്ട്രീയം കലര്‍ന്ന വാക്കുകള്‍ വന്നത് നീഷാമില്‍ നിന്ന് മാത്രം. 

പ്രസംഗിക്കുന്നതിന് മുന്‍പ് പേരുകള്‍ ഉച്ചരിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാനുള്ള സാഹചര്യം ട്രംപിനുണ്ടായിരുന്നു. അതിന് മുതിര്‍ന്നില്ല എന്നതാണ് ഈ സച്ചിനോടും കോഹ്‌ലിയോടും ട്രംപ് കാണിച്ച അനാദരവെന്ന് ആരാധകര്‍ നീഷാമിന്റെ ട്വീറ്റിന് അടിയില്‍ പറയുന്നു. 

നേരത്തെ ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സനും പേരുകള്‍ തെറ്റായി ഉച്ചരിച്ചതിനെതിരെ മുന്‍പോട്ടു വന്നിരുന്നു. ഇതിഹാസങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുന്നതിന് മുന്‍പ് അവരുടെ ഉച്ചാരണം എങ്ങനെയെന്ന് അന്വേഷിക്കാന്‍ നിങ്ങളുടെ സുഹൃത്തിനോട് പറയണം എന്നാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പിയേഴ്‌സ് മോര്‍ഗനെ ടാഗ് ചെയ്ത് പീറ്റേഴ്‌സന്‍ എഴുതിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com