'പരസ്പരം ഉപദ്രവിക്കാതിരിക്കു, നാമെല്ലാം മനുഷ്യരാണ്'- അഭ്യർത്ഥനയുമായി മുൻ ഇന്ത്യൻ താരങ്ങൾ

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ മനംനൊന്ത് മുന്‍ ഇന്ത്യന്‍ താരങ്ങൾ
'പരസ്പരം ഉപദ്രവിക്കാതിരിക്കു, നാമെല്ലാം മനുഷ്യരാണ്'- അഭ്യർത്ഥനയുമായി മുൻ ഇന്ത്യൻ താരങ്ങൾ

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ മനംനൊന്ത് മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ് എന്നിവര്‍ രംഗത്ത്. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ട്വിറ്റര്‍ കുറിപ്പുകളിലൂടെയാണ് മൂവരും നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ കലാപത്തില്‍ 22 പേരാണ് മരിച്ചത്.  

'നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. ശാന്തിയും സമാധാനവും നിലനിര്‍ത്തണം. ആര്‍ക്ക് അത്യാഹിതം സംഭവിച്ചാലും അത് മഹത്തായ രാജ്യത്തെയാണ് ബാധിക്കുന്നത്. സമാധാനവും വിവേകവും കൈവിടാതെ എല്ലാവരും നിലകൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'- സെവാഗ് കുറിച്ചു.  

'ഡല്‍ഹിയിലെ സംഭവങ്ങള്‍ ഹൃദയത്തെ ആഴത്തില്‍ മുറിപ്പെടുത്തുന്നതാണ്. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. അധികാരികള്‍ തിരുത്തല്‍ നടപടികള്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആത്യന്തികമായി നാമെല്ലാം മനുഷ്യരാണ്. പരസ്പര സ്‌നേഹവും ബഹുമാനവും നാം കാത്തു സൂക്ഷിക്കണം'- യുവരാജ് കുറിപ്പില്‍ വ്യക്തമാക്കി. 

പരസ്പരം ഉപദ്രവിക്കരുതെന്ന് എല്ലാവരോടുമായി അപേക്ഷിക്കുന്നു എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com