പൃഥ്വി ഷായുടെ കാലില്‍ നീര്; രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലിന് വഴിയൊരുങ്ങുന്നു

ശുഭ്മാന്‍ ഗില്‍ മികവ് കാണിച്ച പിച്ചിലാണ് രണ്ടാം ടെസ്റ്റ്. ഇന്ത്യ എക്ക് വേണ്ടി ഹേഗ് ലേ ഓവലില്‍ ഇറങ്ങിയ ഗില്‍ ഇരട്ട ശതകം നേടിയാണ് കരുത്ത് കാണിച്ചത്
പൃഥ്വി ഷായുടെ കാലില്‍ നീര്; രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലിന് വഴിയൊരുങ്ങുന്നു

ക്രൈസ്റ്റ്ചര്‍ച്ച്: പരമ്പര സമനിലയിലാക്കാന്‍ കോഹ്‌ലിയും സംഘവും ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇറങ്ങുമ്പോള്‍ പൃഥ്വി ഷാക്ക് പകരം മായങ്ക് അഗര്‍വാളിനൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണ്‍ ചെയ്‌തേക്കുമെന്ന് സൂചന. പൃഥ്വിക്ക് കാലിന് പരിക്കേറ്റ സാഹചര്യത്തിലാണ് ഗില്ലിന് വഴി തുറക്കുന്നത്.

വ്യാഴാഴ്ചത്തെ ഇന്ത്യയുടെ പരിശീലന സെഷനില്‍ പൃഥ്വി പങ്കെടുത്തില്ല. കാലില്‍ നീര് വെക്കുന്നതാണ് പൃഥ്വിയെ കുഴക്കുന്നത്. ഇതിന്റെ കാരണം കണ്ടെത്താന്‍ പൃഥ്വിയുടെ രക്ത പരിശോധന നടത്തും. ടെസ്റ്റ് ആരംഭിക്കുന്ന ഫെബ്രുവരി 29ന് മുന്‍പ് പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ ശുഭ്മാന്‍ ഗില്‍ പ്ലേയിങ് ഇലവനിലേക്കെത്തും.

ശുഭ്മാന്‍ ഗില്‍ മികവ് കാണിച്ച പിച്ചിലാണ് രണ്ടാം ടെസ്റ്റ്. ഇന്ത്യ എക്ക് വേണ്ടി ഹേഗ് ലേ ഓവലില്‍ ഇറങ്ങിയ ഗില്‍ ഇരട്ട ശതകം നേടിയാണ് കരുത്ത് കാണിച്ചത്. ഇതും പ്ലേയിങ് ഇലവനിലേക്കെത്താന്‍ ഗില്ലിന് സാധ്യത നല്‍കുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിലും പൃഥ്വി ഷായെ മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണ്‍ ചെയ്യിക്കാനാണ് താത്പര്യം എന്ന് കോഹ് ലി വ്യക്തമാക്കിയിരുന്ന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com