എങ്ങനെ ഫോം കണ്ടെത്താം? ബൂമ്രയുടെ തിരിച്ചു വരവ് ഒരു വിക്കറ്റ് അകലെയെന്ന് കപില്‍ ദേവ് 

'ഒരു ബാറ്റ്‌സ്മാന് തിരിച്ചു വരവ് നടത്താന്‍ ഒരിന്നിങ്‌സ് മതി എന്നത് പോലെ ബൗളര്‍ക്ക് ഒരു നല്ല സ്‌പെല്‍ മതി'
എങ്ങനെ ഫോം കണ്ടെത്താം? ബൂമ്രയുടെ തിരിച്ചു വരവ് ഒരു വിക്കറ്റ് അകലെയെന്ന് കപില്‍ ദേവ് 

ന്യൂഡല്‍ഹി: പരിക്കിന് ശേഷമുള്ള തിരിച്ചു വരവില്‍ ഏകദിനത്തിലും ടെസ്റ്റിലും താളം കണ്ടെത്താന്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബൂമ്രക്ക് കഴിഞ്ഞിട്ടില്ല. ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ജീവന്‍ മരണ പോരിന് ഇന്ത്യ ഇറങ്ങുമ്പോള്‍ തിരിച്ചു വരവ് നടത്താന്‍ ബൂമ്രക്ക് വേണ്ടത് എന്താണെന്ന് പറയുകയാണ് ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ദേവ്. 

പരിക്കേറ്റ് കഴിഞ്ഞാല്‍ പൂര്‍ണമായും ശരീരം പഴയ നിലയിലാവാന്‍ സമയമെടുക്കും. തന്റെ മികവ് എന്താണെന്ന് ബൂമ്ര നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ബാറ്റ്‌സ്മാന് തിരിച്ചു വരവ് നടത്താന്‍ ഒരിന്നിങ്‌സ് മതി എന്നത് പോലെ ബൗളര്‍ക്ക് ഒരു നല്ല സ്‌പെല്‍ മതി. ഞാന്‍ പോസിറ്റീവായി ചിന്തിക്കുന്ന വ്യക്തിയാണ്. ഫോമിലേക്ക് മടങ്ങിയെത്താന്‍ ഒന്നോ രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തി തുടങ്ങുകയേ ബൂമ്രക്ക് വേണ്ടു, കപില്‍ ദേവ് പറഞ്ഞു. 

ബൂമ്രയേയും കോഹ് ലിയേയും പോലുള്ള കളിക്കാര്‍ ചാമ്പ്യന്മാരാണ്. അവര്‍ക്ക് പെട്ടെന്ന് തന്നെ തിരിച്ചു വരാനാവുമെന്നും കപില്‍ദേവ് പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20യില്‍ ഡെത്ത് ഓവറുകളില്‍ ബൂമ്ര മികവ് കാണിച്ചെങ്കിലും ഏകദിന പരമ്പരയില്‍ ഒരു വിക്കറ്റ് പോലും ബൂമ്രക്ക് വീഴ്ത്താനായില്ല. 

വെല്ലിങ്ടണ്‍ ടെസ്റ്റില്‍ കിവീസ് പേസര്‍മാര്‍ ഇന്ത്യയെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തപ്പോള്‍ ബൂമ്ര നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പേസ് നിരക്ക് കിവീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് മേല്‍ വലിയ സമ്മര്‍ദം നിറക്കാന്‍ സാധിച്ചില്ല. ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിലും തിരിച്ചു വരവ് നടത്താനായില്ലെങ്കില്‍ വലിയ ആശങ്കയാവും ബൂമ്രയുടെ കാര്യത്തില്‍ ഉടലെടുക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com