'രണ്ട് വര്‍ഷം അതിജീവിച്ചു, ഇനി മൂന്ന് വര്‍ഷം കൂടി'; കാന്‍സറിനെ ബൗള്‍ഡാക്കി ഇതിഹാസ പേസര്‍ 

കളിക്കളത്തിലെ അതേ തീവ്രതയില്‍ മറ്റൊരു എതിരാളിയെ കൂടി കീഴടക്കുകയാണ് ഹഡ്‌ലി. കാന്‍സറും ഹാഡ്‌ലിക്ക് മുന്‍പില്‍ മുട്ടുമടക്കി
'രണ്ട് വര്‍ഷം അതിജീവിച്ചു, ഇനി മൂന്ന് വര്‍ഷം കൂടി'; കാന്‍സറിനെ ബൗള്‍ഡാക്കി ഇതിഹാസ പേസര്‍ 

ക്രൈസ്റ്റ്ചര്‍ച്ച്: ഏതൊരു ലോകോത്തര ബാറ്റ്‌സ്മാനേയും വിറപ്പിക്കാന്‍ പോന്നതായിരുന്നു കിവീസ് ഇതിഹാസ പേസര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ ഡെലിവറികള്‍. കളിക്കളത്തിലെ അതേ തീവ്രതയില്‍ മറ്റൊരു എതിരാളിയെ കൂടി കീഴടക്കുകയാണ് ഹാഡ്‌ലി. കാന്‍സറും ഹഡ്‌ലിക്ക് മുന്‍പില്‍ മുട്ടുമടക്കി. 

ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ കാന്‍സര്‍ മാറ്റി. ഒരു സൂചനയും എനിക്കുണ്ടായില്ല. പതിവ് ചെക്കപ്പിലാണ് പ്രശ്‌നം കണ്ടെത്തിയത്. ജീവിതത്തിലെ പുതിയ വെല്ലുവിളിയായിരുന്നു. എല്ലാ സാഹചര്യവും എനിക്കെതിരും, എന്നാലിപ്പോള്‍ എല്ലാം സുഖമായി. രണ്ട് വര്‍ഷം നീണ്ട പോരിനൊടുവില്‍ കാന്‍സറിനെ തോല്‍പ്പിച്ച് ഹാഡ്‌ലി പറയുന്നു. 

കാന്‍സറുമായി രണ്ട് വര്‍ഷം കടന്നു പോയി. ഇനി മൂന്ന് വര്‍ഷം കൂടി കടന്നു പോവണം. നാളെ കാന്‍സറിന്റെ സൂചനകളുമായി എനിക്ക് ഉറക്കമുണരേണ്ടി വന്നേക്കാം. നിലവില്‍ എല്ലാം ശാന്തമാണ്. 10 കിലോ ഭാരം കുറഞ്ഞു. ഡയറ്റില്‍ ശ്രദ്ധിച്ച് പതിവ് കാര്യങ്ങളുമായി ഞാന്‍ മുന്‍പോട്ട് പോവുന്നു. മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധനയുണ്ട്. നിലവില്‍ എല്ലാം എനിക്കനുകൂലമാണ് എങ്കിലും കാന്‍സറിന്റെ ഭീഷണിയില്‍ നിന്ന് ഞാന്‍ പൂര്‍ണമായും പുറത്തു വന്നിട്ടില്ല, ഹാഡ്‌ലി പറഞ്ഞു. 

കാന്‍സറിനോട് പൊരുതുന്നതിന് ഇടയിലും ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ രണ്ട് കൊല്ലം ഹാഡ്‌ലിയുടെ ശ്രദ്ധ മാറിയില്ല. ഇന്ത്യക്ക് മികച്ച ഫാസ്റ്റ് ബൗളിങ് യൂണിറ്റിനെ ഈ സമയം ലഭിച്ചതായി ഹഡ്‌ലി പറയുന്നു. ടെസ്റ്റില്‍ ഇഷാന്ത് മികവ് കാണിക്കുന്നു. എനിക്ക് ഷമിയെ ഇഷ്ടമാണ്. ബൂമ്രയെ പോലെ ബൗളര്‍ ഒന്നേ ഉണ്ടാവു. ഒരു സമ്പൂര്‍ണ ടെസ്റ്റ് ടീമാണ് ഇപ്പോള്‍ ഇന്ത്യയുടേത്, ഹാഡ്‌ലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com