ഡിആര്‍എസില്‍ വീണ്ടും ലോക തോല്‍വിയായി കോഹ്‌ലി; വിമര്‍ശനം ശക്തം 

സെഞ്ചുറി കാണാതെ രാജ്യാന്തര ക്രിക്കറ്റിലെ കോഹ് ലിയുടെ പോക്ക് 21 ഇന്നിങ്‌സുകള്‍ പിന്നിട്ടു
ഡിആര്‍എസില്‍ വീണ്ടും ലോക തോല്‍വിയായി കോഹ്‌ലി; വിമര്‍ശനം ശക്തം 

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിലും നിരാശപ്പെടുത്തിയതോടെ കോഹ്‌ലിക്കെതിരെ വിമര്‍ശനം ഉയരുന്നു. മൂന്ന് റണ്‍സിനാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ കോഹ്‌ലി മടങ്ങിയത്. ഇതോടെ സെഞ്ചുറി കാണാതെ രാജ്യാന്തര ക്രിക്കറ്റിലെ കോഹ്‌ലിയുടെ പോക്ക് 21 ഇന്നിങ്‌സുകള്‍ പിന്നിട്ടു. 

കഴിഞ്ഞ 10 ഇന്നിങ്‌സില്‍ നിന്ന് 204 റണ്‍സാണ് കോഹ്‌ലി ഇതുവരെ നേടിയത്. ഒരു വട്ടം അര്‍ധ ശതകം പിന്നിട്ടു. ക്രൈസ്റ്റ്ചര്‍ച്ചില്‍ കോഹ്‌ലിയെ സൗത്ത് മടക്കിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ സൗത്തിക്ക് മുന്‍പില്‍ കോഹ്‌ലി 10ാം വട്ടം ഇരയായി. ഉച്ചഭക്ഷണത്തിന് മുന്‍പുള്ള 15 മിനിറ്റ് കോഹ് ലി പിടിച്ചു നിന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം വന്ന രണ്ടാമത്തെ ഓവറില്‍ തന്നെ കോഹ്‌ലി വീണു. 

സൗത്തിയുടെ ഡെലിവറിയില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയ കോഹ് ലി, പന്ത് സ്റ്റംപ് തൊടുന്നുവെന്ന് ഉറപ്പായിരുന്നിട്ടും ഡിആര്‍എസ് എടുത്തത് വിമര്‍ശനത്തിന് ഇടയാക്കുന്നു. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ റിവ്യൂ അപ്പീല്‍ നല്‍കുന്നതില്‍ പൂര്‍ണ പരാജയമാണ് താനെന്ന് ഒരിക്കല്‍ കൂടി കോഹ് ലി ഇവിടെ തെളിയിച്ചു. 

13 വട്ടമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ് ലി ബാറ്റ്‌സ്മാനായി നിന്ന് ഡിആര്‍എസ് അപ്പീല്‍ നല്‍കിയത്. അതില്‍ പോസിറ്റീവ് ഫലം വന്നത് രണ്ട് വട്ടം മാത്രം. 2017-18ലെ ശ്രീലങ്കക്കെതിരായ കോല്‍ക്കത്ത ടെസ്റ്റിന് ശേഷം ഇതുവരെ ബാറ്റ്‌സ്മാനായി നിന്നുള്ള കോഹ് ലിയുടെ ഡിആര്‍എസ് അപ്പീലുകളൊന്നും പോസിറ്റീവ് ഫലം കണ്ടിട്ടില്ല, 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com