ഇനി അഭ്യൂഹങ്ങള്‍ വേണ്ട, ഇതെന്റെ പ്രിയപ്പെട്ടവള്‍; പ്രണയം തുറന്നു പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

എന്റെ ഫയര്‍വര്‍ക്കിനൊപ്പം പുതുവര്‍ഷം തുടങ്ങുന്നു എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ഹര്‍ദിക് കുറിച്ചത്
ഇനി അഭ്യൂഹങ്ങള്‍ വേണ്ട, ഇതെന്റെ പ്രിയപ്പെട്ടവള്‍; പ്രണയം തുറന്നു പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

പുതുവത്സരാഘോഷം എല്ലാ അര്‍ഥത്തിലും പുതിയ തുടക്കമാക്കുകയാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഇനി അഭ്യൂഹങ്ങള്‍ വേണ്ട... നടി നതാഷ സ്റ്റാന്‍കോവിച്ചുമായുള്ള പ്രണയം ഹര്‍ദിക് സ്ഥിരീകരിക്കുന്നു. 

പുതുവത്സര തലേന്ന് നതാഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഹര്‍ദിക് ഇന്‍സ്റ്റഗ്രാമിലെത്തിയത്. എന്റെ ഫയര്‍വര്‍ക്കിനൊപ്പം പുതുവര്‍ഷം തുടങ്ങുന്നു എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ഹര്‍ദിക് കുറിച്ചത്. നതാഷയുമായുള്ള ബന്ധം ആരാധകര്‍ക്കിടയില്‍ നേരത്തെ തന്നെ പരന്നിരുന്നു. എന്നാല്‍ ഇരുവരും ഇത് സ്ഥിരീകരിച്ചിരുന്നില്ല..

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hardik Pandya (@hardikpandya93) on

നിലവില്‍ പരിക്കിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഹര്‍ദിക്. 2018ല്‍ അലട്ടി തുടങ്ങിയ നടുവേദനയെ തുടര്‍ന്ന് ലോകകപ്പിന് പിന്നാലെ സെപ്തംബര്‍ മുതല്‍ ഹര്‍ദിക് കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ലോകകപ്പിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയമായ ഹര്‍ദിക്കിന് ഇന്ത്യന്‍ ടീമിലേക്ക് എപ്പോള്‍ തിരിച്ചെത്താനാവുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യ എയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ പരമ്പരയ്ക്കുള്ള ടീമില്‍ ഹര്‍ദിക്കിന് ഇടംനേടാനായില്ല. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തോടെ ഹര്‍ദിക്കിന് പൂര്‍ണമായും ക്ലബിലേക്ക് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com