ബട്ട്‌ലറോട് ചെയ്തത് മറക്കാന്‍ തയ്യാറല്ല, മങ്കാദിങ്ങില്‍ അശ്വിനെ കുത്തി രാജസ്ഥാന്‍ റോയല്‍സ് 

മങ്കാദിങ് എന്നെഴുതിയ ക്രിക്കറ്റ് ബോളുകള്‍ അശ്വിന് സമ്മാനമായി നല്‍കുന്നു എന്നായിരുന്നു ആരാധകരില്‍ ഒരാളുടെ ട്വീറ്റ്
ബട്ട്‌ലറോട് ചെയ്തത് മറക്കാന്‍ തയ്യാറല്ല, മങ്കാദിങ്ങില്‍ അശ്വിനെ കുത്തി രാജസ്ഥാന്‍ റോയല്‍സ് 

2019ല്‍ തങ്ങളുടെ ബട്ട്‌ലറിനോട് ചെയ്തത് മറക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് തയ്യാറല്ല. രാജസ്ഥാനെ ജയത്തിലേക്ക് ബട്ട്‌ലര്‍ നയിക്കുന്ന സമയം കളിയുടെ ഗതി തിരിക്കാനായി പ്രതീക്ഷിക്കാത്തതൊന്നാണ് അശ്വിനില്‍ നിന്നും വന്നത്. 2020ലേക്ക് എത്തുമ്പോള്‍ മങ്കാദിങ്ങിനെ ഓര്‍മിപ്പിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 

മങ്കാദിങ് എന്നെഴുതിയ ക്രിക്കറ്റ് ബോളുകള്‍ അശ്വിന് സമ്മാനമായി നല്‍കുന്നു എന്നായിരുന്നു ആരാധകരില്‍ ഒരാളുടെ ട്വീറ്റ്. ഇത് രാജസ്ഥാന്‍ റോയല്‍സ് റീ ട്വീറ്റ് ചെയ്തു. ആരെല്ലാമാവും ഇതിന് വിധേയമാവുക എന്ന് പറയേണ്ടതില്ലല്ലോ എന്നാണ് രാജസ്ഥാന്‍ റീട്വീറ്റ് ചെയ്തുകൊണ്ട് പറയുന്നത്...

തിരിച്ചടിക്കുന്നതില്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലാത്ത അശ്വിന്‍ രാജസ്ഥാന്റെ പരിഹാസത്തിന് മറുപടി നല്‍കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 2020ല്‍ ആരെയാവും മങ്കാദിങ്ങിന് വിധേയമാക്കുക എന്ന ആരാധകന്റെ ചോദ്യത്തിന് അശ്വിന്‍ നല്‍കിയ മറുപടിയും ചര്‍ച്ചയായിരുന്നു. ക്രീസിന് പുറത്തേക്ക് പോവുന്ന ഏതൊരാളേയും ഔട്ടാക്കും എന്നായിരുന്നു അശ്വിന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com