റൊസാരിയോയിലെ ജിമ്മിലേക്കെത്തിയവര്‍ ഞെട്ടി, ട്രെഡ്മില്ലില്‍ അതാ മിശിഹ; പുതുവത്സര തലേന്ന് മെസിയുടെ സര്‍പ്രൈസ്‌

'മറ്റെല്ലാവരും ഉപയോഗിക്കുന്നത് പോലെ മെഷീന്‍ മെസി ഉപയോഗിച്ചു, എല്ലാവരേയും നോക്കി ചിരിച്ചൂ'
റൊസാരിയോയിലെ ജിമ്മിലേക്കെത്തിയവര്‍ ഞെട്ടി, ട്രെഡ്മില്ലില്‍ അതാ മിശിഹ; പുതുവത്സര തലേന്ന് മെസിയുടെ സര്‍പ്രൈസ്‌

ര്‍ജന്റീനക്കാരെ ഞെട്ടിച്ചാണ് സൂപ്പര്‍ താരം മെസി 2019ലെ അവസാന ദിവസം. റൊസാരിയോയിലെ ജിമ്മിലേക്ക് ട്രെയ്ന്‍ ചെയ്യാന്‍ എത്തിയവര്‍ ആ മുഖം കണ്ട് ഞെട്ടി. സ്വകാര്യ ജിമ്മിലേക്ക് പോവാതെ പബ്ലിക് ജിമ്മില്‍ എല്ലാവര്‍ക്കുമൊപ്പം പരിശീലനം നടത്താനാണ് മെസി തീരുമാനിച്ചത്. 

മറ്റെല്ലാവരും ഉപയോഗിക്കുന്നത് പോലെ മെഷീന്‍ മെസി ഉപയോഗിച്ചു, എല്ലാവരേയും നോക്കി ചിരിച്ചൂ...എനിക്കത് വിശ്വസിക്കാനാവുന്നില്ല. എന്റെ ഫോണ്‍ പൊട്ടിത്തെറിച്ചു പോകുമെന്ന് തോന്നി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരും മറ്റ് വ്യക്തികളും എന്റെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു...ജിം വര്‍ക്കറായ വലെന്റിന പറയുന്നു. 

ഇവിടെ വര്‍ക്കൗട്ട് ചെയ്യുന്നതിന് ഇടയിലാണ് ബാഴ്‌സയുടെ ഹൈലൈറ്റുകള്‍ മെസിക്ക് മുന്‍പില്‍ തെളിഞ്ഞത്. ആ സമയം മെസിയുടെ കളി കണ്ട് പരിശീലനത്തിലേര്‍പ്പെടുന്നവര്‍ പൊടുന്നനെ മെസിയെ തങ്ങളുടെ തൊട്ടടുത്ത് നില്‍ക്കുന്നത് കണ്ട് ഞെട്ടി. 

ജനുവരി നാലിന് എസ്പ്യാനോളിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. സീസണില്‍ പരിക്കോടെയായിരുന്നു തുടക്കമെങ്കിലും പെട്ടെന്ന് താളം കണ്ടെത്താന്‍ മെസിക്കായി. 13 ലാലിഗ മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ മെസി ഇതുവരെ നേടിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com