ഇംഗ്ലീഷ് അറിയാത്ത ബംഗ്ലാദേശ് കളിക്കാര്‍ തലവേദന; അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ഗിബ്‌സ് 

ഇംഗ്ലീഷ് അറിയാത്ത ബംഗ്ലാദേശ് കളിക്കാര്‍ തലവേദന; അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ഗിബ്‌സ് 

'ബംഗ്ലാദേശ് കളിക്കാര്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഞാന്‍ ഉദ്ധേശിക്കുന്നത് എന്ന് അവര്‍ക്ക് മനസിലാവുന്നില്ല'

ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ടീമായ സില്‍ഹിറ്റ് തണ്ടേഴ്‌സിന്റെ പരിശീലകനാണ് സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ് ഇപ്പോള്‍. ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇംഗ്ലീഷ് വശമില്ലാത്തത് തന്നെ വല്ലാതെ കുഴയ്ക്കുന്നുവെന്ന വിമര്‍ശനവുമായാണ് ഗിബ്‌സ് രംഗത്തെത്തുന്നത്. 

ബംഗ്ലാദേശ് കളിക്കാര്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഞാന്‍ ഉദ്ധേശിക്കുന്നത് എന്ന് അവര്‍ക്ക് മനസിലാവുന്നില്ല. അത് വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ്. കഴിഞ്ഞ ദിവസം റുബല്‍ മിയ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തപ്പോള്‍ 28 പന്തില്‍ നിന്ന് 14 റണ്‍സ് എടുത്ത് നില്‍ക്കുകയാണ്. ടൈം ഔട്ട് സമയം ക്രീസിലേക്കെത്തി 28 പന്തില്‍ നിന്ന് 14 റണ്‍സ് വന്ന് മെല്ലെ കളിച്ചത് എന്താണെന്ന് ചോദിച്ചു. അവന്‍ തല കുലുക്കുക മാത്രമാണ് ചെയ്തത്. അത് അവന്റെ മാത്രം തെറ്റല്ല. എന്നാല്‍ യാഥാര്‍ഥ്യം അതാണെന്ന് ഗിബ്‌സ് പറയുന്നു. 

മക് കെനിഷ് പരിശീലിപ്പിക്കുന്ന സമയം ബംഗ്ലാദേശ് താരങ്ങള്‍ക്ക് എങ്ങനെ അദ്ദേഹം സംസാരിക്കുന്നത് മനസിലായി എന്നറിയുന്നില്ല. അടുത്ത വര്‍ഷം വരുമ്പോഴേക്കും ഞാനൊരു പുതിയ ഭാഷ പഠിച്ച് വരേണ്ടിയിരിക്കുന്നു. ഞാന്‍ ഇംഗ്ലീഷില്‍ പറയുന്നത് അവര്‍ക്ക് മനസിലാവാതെ ഞാന്‍ എങ്ങനെ അവരുടെ പ്രകടനത്തില്‍ മാറ്റം വരുത്താനാണ്. എന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാതെ അവര്‍ക്ക് മികവ് കാണിക്കാനാവില്ലെന്ന് ഗിബ്‌സ് ചൂണ്ടിക്കാണിക്കുന്നു. 

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ പോയിന്റ് ടേബിളില്‍ ഏറ്റവും താഴെയാണ് സില്‍ഹറ്റ് തണ്ടേഴ്‌സ്. എട്ട് കളിയില്‍ നിന്ന് ജയിച്ചത് ഒരെണ്ണത്തില്‍ മാത്രം. 12 ബംഗ്ലാദേശ് കളിക്കാരാണ് സില്‍ഹറ്റിന്റെ ടീമിലുള്ളത്. അതില്‍ അഞ്ച് പേര്‍ ദേശീയ ടീമില്‍ കളിക്കുന്നവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com