ക്രിക്കറ്റ്-ബോളിവുഡ് പ്രണയം വീണ്ടും പൂത്തുലയുമ്പോള്‍; താര റാണിമാരെ സ്വന്തമാക്കിയ ക്രിക്കറ്റ് താരങ്ങള്‍ ഇവര്‍ 

കോഹ് ലിയുടേയും അനുഷ്‌കയുടേയും വിവാഹമാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ അലയൊലികള്‍ തീര്‍ത്ത ബോളിവുഡ് വിവാഹം
ക്രിക്കറ്റ്-ബോളിവുഡ് പ്രണയം വീണ്ടും പൂത്തുലയുമ്പോള്‍; താര റാണിമാരെ സ്വന്തമാക്കിയ ക്രിക്കറ്റ് താരങ്ങള്‍ ഇവര്‍ 

ബോളിവുഡ് സുന്ദരിമാരെ സ്വന്തമാക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കൂട്ടത്തിലേക്ക് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും. ബോളിവുഡ് താരം നതാഷാ സ്‌റ്റൊയാനോവിച്ചുമായുള്ള പ്രണയം ഹര്‍ദിക് ഉറപ്പിച്ചതോടെ ക്രിക്കറ്റ്-ബോളിവുഡ് പ്രണയ കഥകളിലേക്ക് തിരികെ പോവുകയാണ് ആരാധകര്‍. ഹര്‍ദിക് പാണ്ഡ്യ മുതല്‍ മന്‍സൂര്‍ അലി ഖാന്‍ വരെ എത്തി നില്‍ക്കുന്നു അത്...

മന്‍സൂര്‍-ശാര്‍മിള പ്രണയം

ബോളിവുഡ് താരം ഷാര്‍മിള ടാഗോറുമായുള്ള പ്രണയം ക്രിക്കറ്റ്-ബോളിവുഡ് ലോകത്തെ പിടിച്ചു കുലുക്കിയിരുന്നു. മന്‍സൂറുമായുള്ള പ്രണയത്തിന് പിന്നാലെ ശാര്‍മിള ടാഗോള്‍ ഇസ്ലാം മതത്തിലേക്ക് മാറുകയും, അയേഷ സുല്‍ത്താന എന്ന് പേര് മാറ്റുകയും ചെയ്തു. 1969ലായിരുന്നു ഇവരുടെ പ്രണയസാക്ഷാത്കാരം. 

സംഗീതയെ സ്വന്തമാക്കിയ അസ്ഹറുദ്ധീന്‍ 

നൗറീനിനെ വിവാഹം കഴിച്ചതിന് ശേഷമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ധീന്‍ ബോളിവുഡ് നടി സംഗീത ബിജ്ലാനിയുമായി പ്രണയത്തിലായത്. പിന്നാലെ നൗറീനിനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി. 1996ല്‍ സംഗീതയെ അസ്ഹര്‍ വിവാഹം കഴിച്ചു. പക്ഷേ 2010ല്‍ ഇവര്‍ വിവാഹ മോചിതരായി. 

രഹസ്യമാക്കിയ പ്രണയം

2017ലാണ് ചക്ക് ദേ ഇന്ത്യയിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ സഗരികയെ സഹീര്‍ ഖാന്‍ സ്വന്തമാക്കിയത്. തങ്ങളുടെ പ്രണയം രഹസ്യമായി സൂക്ഷിച്ച് ഇവര്‍ അതുവരെ മുന്‍പോട്ടു പോവുകയായിരുന്നു.

ഇരുവരുടേയും ബന്ധത്തെ ചൊല്ലി അഭ്യൂഹങ്ങള്‍ പരന്നപ്പോഴും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. 2016ല്‍ യുവിയുടെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോഴാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും സ്ഥിരീകരിച്ചത്. 

പഞ്ചാബി പ്രണയ കഥ

പഞ്ചാബ് സിനിമയില്‍ സ്ഥാനം ഉറപ്പിച്ചതിന് ശേഷം ബോളിവുഡിലേക്ക് എത്തുകയായിരുന്നു ഗീത. ഒരു പരിപാടിക്കിടയില്‍ കോമണ്‍ സുഹൃത്തിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്.

ആദ്യം കണ്ടപ്പോള്‍ മുതല്‍ പ്രണയത്തിലായെന്നാണ് ഇരുവരും പറയുന്നത്. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2015ല്‍ ജലന്ധറില്‍ വെച്ച് ഇവര്‍ വിവാഹിതരായി. 

യുവിക്ക് കൂട്ടായി ഹസല്‍ 

നേരിട്ട് കാണാം എന്ന എന്റെ സന്ദേശങ്ങള്‍ വരുമ്പോള്‍ ഹസല്‍ സമ്മതിക്കും. എന്നാല്‍ കാണാന്‍ തീരുമാനിച്ച ദിവസമാവുമ്പോഴേക്കും ഹസല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കും. പിന്നെ കമ്യൂണിക്കേറ്റ് ചെയ്യാനാവില്ല...പ്രണയത്തിലാവുന്നതിന് മുന്‍പ് ഇങ്ങനെയായിരുന്നു എന്നാണ് യുവി പറയുന്നത്.

2016 ജനുവരിയിലാണ് ബ്രിട്ടീഷ്-മൗറീഷ്യന്‍ മോഡലായ ഹസല്‍ കീച്ചിനെ യുവി സ്വന്തമാക്കിയത്. 

ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികള്‍

കോഹ് ലിയുടേയും അനുഷ്‌കയുടേയും വിവാഹമാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ അലയൊലികള്‍ തീര്‍ത്ത ബോളിവുഡ് വിവാഹം. മറ്റ് സെലിബ്രിറ്റികളില്‍ നിന്ന് വ്യത്യസ്തമായി ഒരുമിച്ച് കൈകോര്‍ത്ത് കോഹ് ലിയും അനുഷ്‌കയും പലപ്പോഴും ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ കോഹ് ലിയായിരുന്നു പലപ്പോഴും അനുഷ്‌കയോടുള്ള പ്രണയം പറഞ്ഞ് വാചാലനായത്. 2017ല്‍ ഇറ്റലിയില്‍ വെച്ച് ഇരുവരും വിവാഹിതരായി. 

ഹര്‍ദിക്കിന് കരുത്തായി നതാഷ

പുതുവര്‍ഷ ദിനത്തില്‍ നതാഷ സ്റ്റൊയാനോവിച്ചുമായുള്ള പ്രണയം തുറന്നു പറഞ്ഞാണ് ഹര്‍ദിക് പാണ്ഡ്യ ആരാധകരെ ഞെട്ടിച്ചത്. ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന് ആരാധകര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ബോളിവുഡ് സിനിമകള്‍ക്ക് പുറമേ റിയാലിറ്റി ഷോകളിലൂടെയാണ് നതാഷ കൂടുതല്‍ പേരെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com