സിക്‌സടിച്ചാല്‍ പണം, ഓരോ എയ്‌സിനും ഡോളറുകള്‍; കൈപിടിച്ച് താരങ്ങള്‍, ഓസ്‌ട്രേലിയ കാട്ടുതീയില്‍ സഹായമെത്തുന്നത് ഇങ്ങനെ  

ദുരിതകയത്തില്‍ ഓസ്‌ട്രേലിയയ്ക്ക് പുന്തുണയുമായി എത്തുകയാണ് കായികലോകം
സിക്‌സടിച്ചാല്‍ പണം, ഓരോ എയ്‌സിനും ഡോളറുകള്‍; കൈപിടിച്ച് താരങ്ങള്‍, ഓസ്‌ട്രേലിയ കാട്ടുതീയില്‍ സഹായമെത്തുന്നത് ഇങ്ങനെ  

മസോണ്‍ മഴക്കാടുകളില്‍ തീപിടിത്തം മൂലമുണ്ടായ നാശത്തിന്റെ ഇരട്ടിയിലധികമാണ് സെപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീയില്‍ ഓസ്‌ട്രേലിയ നേരിട്ടുകൊണ്ടിരിക്കുന്നത് എന്നാണ് കണക്കുകള്‍. ഇതുവരെ 18 പേരോളം കാട്ടുതീയില്‍ കൊല്ലപ്പെട്ടപ്പോള്‍ അരക്കോടിയോളം മൃഗങ്ങള്‍ കത്തിയെരിഞ്ഞു. ആയിരക്കണക്കിനാളുകളെ ഇതിനോടകം പുനരധിവസിപ്പിച്ചു. ഈ ദുരിതകയത്തില്‍ ഓസ്‌ട്രേലിയയ്ക്ക് പുന്തുണയുമായി എത്തുകയാണ് കായികലോകം. 

ക്രിക്കറ്റ് താരങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെല്‍, ക്രിസ് ലിന്‍, ഡാര്‍സി ഷോട്ട് എന്നിവരാണ് ഓസ്‌ട്രേലിയയുടെ കൈപിടിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. ബിഗ് ബാഷ് ട്വന്റി20 ക്രിക്കറ്റ് ലീഗില്‍ തങ്ങളടിക്കുന്ന ഓരോ സിക്‌സിലും 250 ഡോളര്‍ വീതം (ഏകദേശം 17,950 രൂപ) കാട്ടുതീയുടെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കു കൈമാറുമെന്നാണ് ഇവര്‍ അറിയിച്ചത്. ക്രിസ് ലിന്‍ ആണ് ഇത്തരത്തിലൊരു പ്രഖ്യാപനവുമായി ആദ്യം രംഗത്തെത്തിയത്. പിന്നാലെ മറ്റ് താരങ്ങളും ചേര്‍ന്നു. മൂവരും ചേര്‍ന്ന് ടൂര്‍ണമെന്റെ 30 സിക്‌സുകള്‍ പായിക്കുമെന്നും 7500 ഡോളര്‍ (ഏകദേശം 5.38 ലക്ഷം രൂപ) സംഭാവനയായി നല്‍കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. 

ഓസ്‌ട്രേലിയന്‍ ടെന്നിസ് താരം നിക് കിര്‍ഗിയോസാണ് സമാനമായ പ്രഖ്യാപനവുമായി രംഗത്തെത്തിയ മറ്റൊരു കായികതാരം. ഇന്നലെ തുടങ്ങിയ എടിപി ടൂര്‍ണമെന്റില്‍ താന്‍ പായിക്കുന്ന ഓരോ എയ്‌സിനും 140 ഡോളര്‍ വീതമാണ് (ഏകദേശം 10,000 രൂപ) നിക് കിര്‍ഗിയോസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനുപിന്നാലെ കിര്‍ഗിയോസിന്റെ സഹതാരം അലക്‌സ് ഡിമിനോറും പ്രഖ്യാപനവുമായെത്തി. ഓരോ എയ്‌സിനും 250 ഡോളര്‍ (ഏകദേശം 17,950 രൂപ) വീതമാണ് അലക്‌സ് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. 

ഓസ്‌ട്രേലിയന്‍ വെറ്ററന്‍ താരം സാമന്ത സ്‌റ്റോസറും കാട്ടുതീ സഹായനിധിയിലേക്കു സംഭാവന നല്‍കാന്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഓരോ എയ്‌സിനും 200 ഡോളര്‍ (ഏകദേശം 14,350 രൂപ) വീതമാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. എടിപി കപ്പിലെ ഓരോ എയ്‌സിനും 100 ഡോളര്‍ വീതം (ഏകദേശം 7177 രൂപ) കൈമാറുമെന്നു ടൂര്‍ണമെന്റ് ഡയറക്ടര്‍ ടോം ലാര്‍നറും പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിലാകെ 1500 എയ്‌സ് പിറക്കുമെന്നും ന്നര ലക്ഷം ഡോളര്‍ (ഏകദേശം 1.07 കോടി രൂപ) സംഭാവന നല്‍കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com