അഞ്ച് വിക്കറ്റ് നേട്ടത്തിലേക്കെത്തി, പക്ഷേ സിഡ്‌നിയില്‍ ഒഴുകിയത് ലിയോണിന്റെ കട്ടച്ചോര

കോട്ട് ആന്‍ഡ് ബൗള്‍ഡ് ശ്രമത്തിന് ഇടയില്‍ ക്യാച്ച് നഷ്ടപ്പെടുകയും, ലിയോണിന്റെ തള്ളവിരലില്‍ നിന്ന് രക്തം ഗ്രൗണ്ടിലേക്ക് ഒഴുകി വീഴുകയുമായിരുന്നു
അഞ്ച് വിക്കറ്റ് നേട്ടത്തിലേക്കെത്തി, പക്ഷേ സിഡ്‌നിയില്‍ ഒഴുകിയത് ലിയോണിന്റെ കട്ടച്ചോര

അഞ്ച് വിക്കറ്റ് നേട്ടവുമായി സിഡ്‌നിയില്‍ ലിയോണ്‍ കളി പിടിച്ചപ്പോള്‍ ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 251 റണ്‍സിന് അവസാനിച്ചു. ടെസ്റ്റിലെ തന്റെ പതിനേഴാം അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് ലിയോണ്‍ എത്തിയപ്പോള്‍ സിഡ്‌നിയില്‍ ചോരയൊഴുക്കിയായിരുന്നു കളി. 

ഗ്ലെന്‍ ഫിലിപ്പ്‌സിനെ പുറത്താക്കാനുള്ള കോട്ട് ആന്‍ഡ് ബൗള്‍ഡ് ശ്രമത്തിന് ഇടയില്‍ ക്യാച്ച് നഷ്ടപ്പെടുകയും, ലിയോണിന്റെ തള്ളവിരലില്‍ നിന്ന് രക്തം ഗ്രൗണ്ടിലേക്ക് ഒഴുകി വീഴുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ എത്തി. 

ന്യൂസിലാന്‍ഡിനെതിരെ ലിയോണിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇത്. ഇതോടെ, താന്‍ ടെസ്റ്റ് കളിച്ച എല്ലാ രാജ്യങ്ങള്‍ക്കെതിരേയും അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാന്‍ ലിയോണിനായി. ഇന്ത്യയ്‌ക്കെതിരെ 7, ബംഗ്ലാദേശിനെതിരെ 3, ഇംഗ്ലണ്ടിനെതിരെ 2, പാകിസ്ഥാനെതിരെ 1, സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 1, ശ്രീലങ്കയ്‌ക്കെതിരെ 1, വെസ്റ്റ് ഇന്‍ഡീസിനെതിരെ 1, കീവീസിനെതിരെ 1 എന്നതാണ് ലിയോണിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com