18കാരന്റെ അത്ഭുത ഗോള്‍; സലയും മാനെയും മാത്രമല്ല  ക്ലോപിന്റെ ആവനാഴിയില്‍ ഇനിയുമുണ്ട് ആയുധങ്ങള്‍ (വീഡിയോ)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ സ്വപ്‌ന സമാന കുതിപ്പിനാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്
18കാരന്റെ അത്ഭുത ഗോള്‍; സലയും മാനെയും മാത്രമല്ല  ക്ലോപിന്റെ ആവനാഴിയില്‍ ഇനിയുമുണ്ട് ആയുധങ്ങള്‍ (വീഡിയോ)

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ സ്വപ്‌ന സമാന കുതിപ്പിനാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. ഈ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടത്തിനടത്ത് എത്തിക്കഴിഞ്ഞു അവര്‍. പരിശീലകന്‍ യുര്‍ഗന്‍ ക്ലോപിന്റെ തന്ത്രങ്ങളുടെ ബലത്തിലാണ് അവരുടെ കുതിപ്പ്. പരാജയമറിയാതെ ഒരു കൊല്ലം പൂര്‍ത്തിയാക്കിയ അവര്‍ പുതു വര്‍ഷത്തിലും മികവ് പുലര്‍ത്തുകയാണ്.

ഇന്നലെ നടന്ന എഫ്എ കപ്പ് പോരാട്ടത്തിനായി യുവനിരയെ രംഗത്തിറക്കി ക്ലോപ് ആവനാഴിയിലെ കരുത്ത് പരിശോധിക്കുകയുണ്ടായി. കാര്‍ലോ ആന്‍സലോട്ടിയുടെ തന്ത്രത്തില്‍ ഇറങ്ങിയ എവര്‍ട്ടനെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തി ലിവര്‍പൂള്‍ വിജയവും സ്വന്തമാക്കി.

ഒരു 18കാരന്റെ വണ്ടര്‍ ഗോളാണ് ലിവര്‍പൂളിന്റെ വിജയത്തിനാധാരം. ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ 71ാം മിനുട്ടിലാണ് കൗമാര താരം കുര്‍ടിസ് ജോണ്‍സ് അത്ഭുത ഗോളിലൂടെ ടീമിന് വിജയം സമ്മാനിച്ചത്. ബോക്‌സിന് പുറത്ത് നിന്ന് തൊടുത്തുവിട്ട പന്ത് പ്രതിരോധിക്കാന്‍ നിന്ന എവര്‍ട്ടന്‍ താരങ്ങളുടെ തലയ്ക്ക് മുകളിലൂടെ വളഞ്ഞ് വലയിലേക്ക് ഇറങ്ങുകയായിരുന്നു.

ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ജനിച്ച കുര്‍ടിസ് ആന്‍ഫീല്‍ഡില്‍ തന്നെ തന്റെ കന്നി ഗോള്‍ കുറിച്ചു. അതും ഒരു അത്ഭുത പ്രകടനത്തിലൂടെ.

1994ല്‍ റോബി ഫോവ്‌ളര്‍ വല ചലിപ്പിച്ച ശേഷം മേഴ്‌സിസൈഡ് നാട്ടങ്കത്തില്‍ ലിവര്‍പൂളിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കുര്‍ടിസ് ജോണ്‍സ് മാറി. ആന്‍ഫീല്‍ഡില്‍ എവര്‍ട്ടന്‍ ഒരു മത്സരം അവസാനം ജയിച്ചത് 1999ല്‍ ആണ്. അന്ന് കുര്‍ടിസ് ജനിച്ചിട്ട് പോലുമുണ്ടായിരുന്നില്ല!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com