ഐപിഎല്‍ വരുന്നത് വലിയ മാറ്റങ്ങളുമായി, രണ്ട് മത്സരമുണ്ടാവില്ല; ഫൈനല്‍ തിയതി പുറത്തുവിട്ടു

സാധാരണ ഐപിഎല്‍ സസീസണ്‍ 45 ദിവസമാണ് നീളാറ്. എന്നാല്‍ 2020 ഐപിഎല്‍ സീസണ്‍ 57 ദിവസം നീണ്ടു നില്‍ക്കും
ഐപിഎല്‍ വരുന്നത് വലിയ മാറ്റങ്ങളുമായി, രണ്ട് മത്സരമുണ്ടാവില്ല; ഫൈനല്‍ തിയതി പുറത്തുവിട്ടു

മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണിന്റെ ഫൈനല്‍ മെയ് 24ന്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാവും ഫൈനല്‍. മാര്‍ച്ച് 29നാവും ഐപിഎല്‍ തുടങ്ങുക എന്ന് നേരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

മത്സര ദിനങ്ങള്‍ നീട്ടുന്നതിനൊപ്പം, ഒരു ദിവസം രണ്ട് കളികള്‍ എന്നതിലും മാറ്റം വരുത്തിയേക്കുമെന്നാണ് സൂചനകള്‍. സാധാരണ ഐപിഎല്‍ സസീസണ്‍ 45 ദിവസമാണ് നീളാറ്. എന്നാല്‍ 2020 ഐപിഎല്‍ സീസണ്‍ 57 ദിവസം നീണ്ടു നില്‍ക്കും. 

വരുന്ന സീസണില്‍ ഐപിഎല്‍ മത്സരങ്ങള്‍ രാത്രി 7.30ന് തുടങ്ങിയേക്കും. അവധി ദിനങ്ങളിലല്ലാതെ ഉച്ചയ്ക്ക് മത്സരങ്ങള്‍ വയ്ക്കുമ്പോള്‍ ഗ്യാലറിയിലേക്ക് കാണികളെ എത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള ബുദ്ധിമുട്ടും, രണ്ടാമത്തെ മത്സരം എട്ട് മണിക്ക് തുടങ്ങുമ്പോള്‍, കളി കഴിഞ്ഞ് മടങ്ങുന്ന കാണികള്‍ നേരിടുന്ന ബുദ്ധിമുട്ടും പരിഗണിച്ചാണ് ഈ മാറ്റങ്ങളെന്ന് ഐപിഎല്‍ വൃത്തങ്ങള്‍ പറയുന്നു. 

ടിആര്‍പി റേറ്റിങ് മുന്‍പില്‍ കണ്ടല്ല സമയമാറ്റം ഉള്‍പ്പെടെ പരീക്ഷിക്കുന്നത്. എന്നാല്‍ 7.30ന് കളി തുടങ്ങുന്നതിന് എതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. ആറ് മണിക്ക് ഓഫീസ് വിട്ടിറങ്ങാന്‍ എല്ലാവര്‍ക്കും സാധിക്കുമോയെന്നാണ് ചോദ്യം. മെട്രോ സിറ്റികളിലെ ട്രാഫിക് ബ്ലോക് മറികടന്ന്, കുടുംബത്തേയും കൂട്ടി സ്‌റ്റേഡിയത്തിലേക്ക് കളി കാണാന്‍ എത്തുമ്പോഴേക്കും കളി തുടങ്ങി കഴിഞ്ഞിരിക്കും എന്നതാവും അവസ്ഥയെന്നും വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com