ആറില്‍ ആറ് സിക്‌സ്; കാര്‍ട്ടറെ സ്വാഗതം ചെയ്യാന്‍ ടോം ആന്‍ഡ് ജെറിയുമായി യുവി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2020 10:07 AM |
Last Updated: 09th January 2020 10:07 AM | A+A A- |
മുംബൈ: ഒരോവറിലെ ആറ് പന്തും സിക്‌സ്...ആരാധകരെ വീണ്ടും വിസ്മയിപ്പിച്ച് തകര്‍ത്തു കളിച്ച കീവീസ് താരത്തെ സിക്‌സ് സിക്‌സസ് ക്ലബിലേക്ക് സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്. സിക്‌സ് സിക്‌സേഴ്‌സ് ക്ലബിലേക്കെത്തിയ ഏഴാമനെ യുവി സ്വാഗതം ചെയ്ത വിധമാണ് ഇപ്പോള്‍ ആരാധകരെ കൗതുകത്തിലാക്കുന്നത്.
പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോം ആന്‍ഡ് ജെറിയുടെ ചിത്രം പങ്കുവെച്ചാണ് ലിയോ കാര്‍ട്ടറെ യുവി അഭിനന്ദിക്കുന്നത്. ടോമും ജെറിയും കൈകൊടുത്ത് നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം യുവി കുറിച്ചത് ഇങ്ങനെ, ലിയോ കാര്‍ട്ടര്‍, സിക്‌സ് സിക്‌സേഴ്‌സ് ക്ലബിലേക്ക് സ്വാഗതം.അതൊരു ഒന്നൊന്നര അടിതന്നെയായിരുന്നു. ബഹുമാനസൂചകം എന്ന നിലയില്‍ നിന്റെ ജഴ്‌സിയില്‍ ഒപ്പുചാര്‍ത്തി ഡവിച്ചിന് നല്‍കൂ...
Welcome Leo Carter to the six sixes club ! That was some epic hitting, now please sign your jersey and give it to Devcich as a mark of respect pic.twitter.com/0iRtyBNH52
— yuvraj singh (@YUVSTRONG12) January 8, 2020
ന്യൂസിലാന്‍ഡിലെ ആഭ്യന്തര ട്വന്റി20 ലീഗായ സൂപ്പര്‍ സ്മാഷിലാണ് കാര്‍ട്ടര്‍ സിക്‌സ് മഴ പെയ്യിട്ടത്. കാന്റര്‍ബറി താരമായ കാര്‍ട്ടര്‍ 16ാം ഓവറില്‍ നോര്‍ത്തേണ്‍ നൈറ്റ്‌സിന്റെ സ്പിന്നര്‍ ഡവിച്ചിനെയാണ് ആറ് വട്ടം നിലംതൊടാതെ പറത്തിയത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ്‌സ് 220 റണ്‍സാണ് കാന്റര്‍ബറിക്ക് മുന്‍പില്‍ ഉയര്‍ത്തിയത്. അവസാന അഞ്ച് ഓവറില്‍ കാന്റര്‍ബറിക്ക് ജയിക്കാന്‍ 64 റണ്‍സ് വേണം എന്ന അവസ്ഥ വന്നു.
എന്നാല്‍ ഡവിച്ച് എറിഞ്ഞ ഒറ്റ ഓവറില്‍ കളി മാറി. 29 പന്തില്‍ നിന്ന് 70 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നാണ് കാര്‍ട്ടര്‍ ടീമിനെ ജയത്തിലേക്കെത്തിച്ചത്. ട്വന്റി20 ലോകകപ്പില്‍ ബ്രോഡിനെ ആറ് വട്ടം സിക്‌സ് പറത്തി യുവിയാണ് ട്വന്റി20യിലെ സിക്‌സ് മഴയ്ക്ക് തുടക്കമിട്ടത്. 2017ല്‍ ഇംഗ്ലണ്ടിന്റെ റോസ് വെറ്റ്‌ലിയും ഒരോവറിലെ ആറ് പന്തും സിക്‌സ് പറത്തി. 2018ല്‍ അഫ്ഗാന്‍ താരം ഹസ്രത്തുള്ളയും അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിനെ തീപടര്‍ത്തി ആറില്‍ ആറ് സിക്‌സുമായെത്തി.