'ഞാന്‍ അക്കൗണ്ടന്റ് അല്ല, ഫുട്‌ബോള്‍ താരമാണ്'; പിഎസ്ജി വിടുന്നതിനെ കുറിച്ച് എംബാപ്പെ

കിരീടങ്ങള്‍ക്ക് വേണ്ടി ഇറങ്ങേണ്ട അവസാന ഘട്ടം ആരംഭിച്ചു. അലയൊലികള്‍ തീര്‍ക്കേണ്ട ശരിയായ സമയം ഇതാണെന്ന്  തോന്നുന്നില്ല'
'ഞാന്‍ അക്കൗണ്ടന്റ് അല്ല, ഫുട്‌ബോള്‍ താരമാണ്'; പിഎസ്ജി വിടുന്നതിനെ കുറിച്ച് എംബാപ്പെ

ലീഡ്‌സ്: ഈ വരുന്ന ട്രാന്‍സ്ഫര്‍ വിപണിയിലും പിഎസ്ജി വിടില്ലെന്ന് വ്യക്തമാക്കി എംബാപ്പെ. ട്രാന്‍സ്ഫറുകളെ കുറിച്ച് സംസാരിക്കാനുള്ള സമയമല്ല ഇതെന്നാണ് എംബാപ്പെയുടെ വാക്കുകള്‍. ലാലീഗ വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്ക് എംബാപ്പെ ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരത്തിന്റെ പ്രതികരണം. 

'പരിശീലനത്തിലാണ് ഇപ്പോള്‍. കാരണം, നമ്മളിപ്പോള്‍ ജനുവരിയിലാണ്. കിരീടങ്ങള്‍ക്ക് വേണ്ടി ഇറങ്ങേണ്ട അവസാന ഘട്ടം ആരംഭിച്ചു. അലയൊലികള്‍ തീര്‍ക്കേണ്ട ശരിയായ സമയം ഇതാണെന്ന് എനിക്ക് തോന്നുന്നില്ല', എംബാപ്പെ പറഞ്ഞു. പിഎസ്ജി ശാന്തമാണ്. എല്ലാവരും ഒരേ ദിശയിലാണ് നിങ്ങുന്നത്. കളിക്കളത്തിന് പുറത്തേക്കുള്ള കാര്യങ്ങളെ കുറിച്ച് ചോദിക്കുന്നത് നല്ലതല്ലെന്ന് എംബാപ്പെ ചൂണ്ടിക്കാണിക്കുന്നു. 

ഞാന്‍ ഫുട്‌ബോള്‍ താരമാണ്. അക്കൗണ്ടന്റ് അല്ല. ഞാന്‍ കളിക്കുന്നു, എന്റെ ജോലി ചെയ്യുന്നു, എന്റെ ടീമിനെ സഹായിക്കാന്‍ ശ്രമിക്കുന്നു. ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള താരമാണ് ഞാനെങ്കില്‍, എല്ലാം സുന്ദരമാണെന്നും എംബാപ്പെ പറഞ്ഞു. ഫ്രഞ്ച് ലീഗ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സെന്റ് എറ്റിയെന്നയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പിഎസ്ജി തോല്‍പ്പിച്ചതിന് പിന്നാലെയാണ് ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് ഉടനെ തന്റെ പേര് എത്തില്ലെന്ന നിലയില്‍ എംബാപ്പെയുടെ വാക്കുകള്‍ വന്നത്. ബുധനാഴ്ച എംബാപ്പെയും ഗോള്‍വല കുലുക്കി. ജനുവരി 13ന് മൊണാക്കോയ്‌ക്കെതിരെ ലീഗ് 1ലാണ് പിഎസ്ജിയുടെ അടുത്ത കളി.

2021-22 സീസണ്‍ വരെയാണ് പിഎസ്ജിയുമായുള്ള എംബാപ്പെയുടെ കരാര്‍. 2017ല്‍ 180 മില്യണ്‍ യൂറോയ്ക്കാണ് എംബാപ്പെ മൊണാക്കോയില്‍ നിന്ന് പിഎസ്ജിയിലേക്ക് എത്തുന്നത്. നിലവില്‍ 265 മില്യണ്‍ യൂറോ വിലമതിക്കുന്ന താരമാണ് എംബാപ്പെയെന്നാണ് വിലയിരുത്തല്‍. കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്ന് പിഎസ്ജി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ലിയോനാര്‍ഡോ വെളിപ്പെടുത്തി. എന്നാല്‍, എംബാപ്പെയോടുള്ള ഇഷ്ടം എന്നും തുറന്നു പറഞ്ഞിട്ടുള്ള സിദാന്‍ യുവതാരത്തെ ബെര്‍നാബ്യുവിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com