മുറിവേല്‍ക്കാന്‍ ഏറെ സാധ്യതയുള്ള ഇടമാണ്; വിവാദ ലൈംഗീക പരാമര്‍ശങ്ങളില്‍ ഹര്‍ദിക്കിന്റെ പ്രതികരണം

ക്രിക്കറ്റ് താരം എന്ന നിലയില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് അറിയാനാവില്ല എന്നാണ് ഹര്‍ദിക് പറയുന്നത്
മുറിവേല്‍ക്കാന്‍ ഏറെ സാധ്യതയുള്ള ഇടമാണ്; വിവാദ ലൈംഗീക പരാമര്‍ശങ്ങളില്‍ ഹര്‍ദിക്കിന്റെ പ്രതികരണം

മുംബൈ: കരണ്‍ ജോഹറുമായുള്ള ചാറ്റ് ഷോ സൃഷ്ടിച്ച വിവാദങ്ങള്‍ നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രതികരണവുമായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ക്രിക്കറ്റ് താരം എന്ന നിലയില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് അറിയാനാവില്ല എന്നാണ് ഹര്‍ദിക് പറയുന്നത്. 

പന്ത് എന്റെ കോര്‍ട്ടില്ല. എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് അറിയാനാവില്ല. മറ്റൊരാളുടെ കോര്‍ട്ടിലാവും പന്ത് എന്നിരിക്കെ കാര്യങ്ങള്‍ തീരുമാനിക്കുക അവരാണ്. എളുപ്പത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടമാണ് അത്...ഹര്‍ദിക് പറയുന്നു. കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയില്‍ നടത്തിയ വിവാദ ലൈംഗീക പരാമര്‍ശങ്ങളുടെ പേരില്‍ ഹര്‍ദിക്കിനേയും രാഹുലിനേയും ഓസീസ് പര്യടനത്തിനുള്ള സംഘത്തില്‍ നിന്ന് തിരിച്ചു വിളിച്ചിരുന്നു. 10 ലക്ഷം രൂപയാണ് ഇരുവര്‍ക്കും ബിസിസിഐ പിഴ വിധിച്ചത്. 

ഒന്നിലധികം സ്ത്രീകളുമായി തനിക്ക് ലൈംഗീക ബന്ധമുണ്ടെന്നും, മാതാപിതാക്കളോട് ഇതിനെ കുറിച്ച് സംസാരിക്കാറുണ്ടെന്നുമാണ് ഹര്‍ദിക് പറഞ്ഞത്. തനിക്ക് 18 വയസുള്ളപ്പോള്‍ തന്നെ പോക്കറ്റില്‍ നിന്ന് കോണ്ടം കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഇരുവരുടേയും പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്ന് വിലയിരുത്തപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 

10 പാരാമിലിറ്ററി അംഗങ്ങളുടെ വിധവകളെ സഹായിക്കാന്‍ ഓരോ ലക്ഷം രൂപ വീതവും, കാഴ്ച പരിമിതരുടെ ക്രിക്കറ്റ് ടീമിന് 10 ലക്ഷം രൂപ വീതവും നല്‍കാനാണ് ബിസിസിഐ ഹര്‍ദിക്കിനോടും രാഹുലിനോടും നിര്‍ദേശിച്ചത്. രാഹുലും ഹര്‍ദിക്കും മാപ്പ് പറഞ്ഞെങ്കിലും ബിസിസിഐ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com