വോണിന്റെ 'ബാഗി ഗ്രീന്‍' ലേലത്തില്‍ വാരിയത് വന്‍ തുക; മറികടന്നത് ധോനിയേയും ബ്രാഡ്മാനേയും 

2003ല്‍ ബ്രാഡ്മാന്റെ ടെസ്റ്റ് തൊപ്പിക്ക് ലേലത്തില്‍ മൂന്ന് കോടിക്കടുത്താണ് വില വന്നത്
വോണിന്റെ 'ബാഗി ഗ്രീന്‍' ലേലത്തില്‍ വാരിയത് വന്‍ തുക; മറികടന്നത് ധോനിയേയും ബ്രാഡ്മാനേയും 

സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ശേഷിപ്പായി ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണിന്റെ ടെസ്റ്റ് തൊപ്പി. ഓസ്‌ട്രേലിയയിലെ ആളിപ്പടരുന്ന തീയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായമേകുന്നതിന് വേണ്ടിയാണ് വോണ്‍ തന്റെ പ്രിയപ്പെട്ട തൊപ്പി ലേലത്തില്‍ വെച്ചത്. 

ലേലത്തില്‍ വെച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് കോടി രൂപയ്ക്ക് അടുത്താണ്  ലേലത്തുക എത്തിയത്. വ്യാഴാഴ്ച ഉച്ചയായപ്പോഴേക്കും ലേലത്തുക നാല് കോടി രൂപയ്ക്ക് അടുത്തെത്തി. എംസി എന്ന മാത്രം പേരിട്ട വ്യക്തിയാണ് വോണിന്റെ തൊപ്പി സ്വന്തമാക്കുന്നത്. 

ക്രിക്കറ്റ് ലോകത്ത് ലേലത്തില്‍ വെച്ച് ക്രിക്കറ്റ് കളിക്കാരുടെ ബാറ്റുകളുടേയും പന്തുകളുടേയും, ജേഴ്‌സികളുടേയുമെല്ലാം കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് വോണിന്റെ പച്ചത്തൊപ്പിക്ക് ഇപ്പോള്‍ ലഭിച്ചത്. 2003ല്‍ ബ്രാഡ്മാന്റെ ടെസ്റ്റ് തൊപ്പിക്ക് ലേലത്തില്‍ മൂന്ന് കോടിക്കടുത്താണ് വില വന്നത്. 2011ല്‍ ലോകകപ്പ് ഫൈനലില്‍ ധോനി ഉപയോഗിച്ച ബാറ്റിന് ലേലത്തില്‍ ലഭിച്ച തുകയും വാര്‍ണര്‍ മറികടന്നു. 80 ലക്ഷം രൂപയാണ് ധോനിയുടെ ബാറ്റിന് ലഭിച്ചത്. 

ഒരോവറില്‍ ആറ് സിക്‌സുകള്‍ പറത്തിയ ഗാരി സോബറിന്റെ ബാറ്റ് 2000ല്‍ 44 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയത്. പാകിസ്ഥാനെതിരെ 365 റണ്‍സ് അടിച്ചെടുത്ത സോബേഴ്‌സിന്റെ ബാറ്റിന് 2000ല്‍ ലേലത്തില്‍ വെച്ചപ്പോള്‍ ലഭിച്ചത് 37 ലക്ഷം രൂപയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com