ആരാധകരോട് രഹാനെയുടെ ചോദ്യം; 'വട പാവ്' എങ്ങനെ കഴിക്കാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്?

ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ആരാധകരോട് ഒരു ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍
ആരാധകരോട് രഹാനെയുടെ ചോദ്യം; 'വട പാവ്' എങ്ങനെ കഴിക്കാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്?

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ആരാധകരോട് ഒരു ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്റെ ഇഷ്ട ഭക്ഷണം സംബന്ധിച്ചായിരുന്നു രഹാനെയുടെ ചോദ്യം. ട്വിറ്ററിലൂടെയാണ് ചിത്രം സഹിതം രഹാനെ ചോദ്യവുമായി എത്തിയിരിക്കുന്നത്. 

'വട പാവ്' എങ്ങനെ കഴിക്കാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്? എന്നായിരുന്നു രഹാനെയുടെ ചോദ്യം. മൂന്ന് ഓപ്ഷനുകളും അദ്ദേഹം നല്‍കുന്നുണ്ട്. 1- വട പാവും ചായയും 2- വട പാവും ചട്ണിയും 3- വട പാവ് മാത്രമായിട്ട്. 

വട പാവും കൈയില്‍ വച്ച് നില്‍ക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് രഹാനെ കുറിപ്പും ട്വീറ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേര്‍ ഉത്തരവും നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com