'ഓസീസ് ഗ്രീഷ്മകാലത്ത് കാണാതിരുന്ന ബാറ്റിങ് ശൈലി ഇന്ത്യയില്‍ കാണാം; കോഹ് ലി, സ്മിത്ത്, വില്യംസണ്‍ എന്നിവരെ പോലെയാവണം'; ലാബുഷെയ്ന്‍ പറയുന്നു

'ഓസീസ് ഗ്രീഷ്മകാലത്ത് കാണാതിരുന്ന ബാറ്റിങ് ശൈലി ഇന്ത്യയില്‍ കാണാം; കോഹ് ലി, സ്മിത്ത്, വില്യംസണ്‍ എന്നിവരെ പോലെയാവണം'; ലാബുഷെയ്ന്‍ പറയുന്നു

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഓസീസിനെ ജയത്തിലേക്ക് നയിക്കുന്ന ബാറ്റ്‌സ്മാനായുള്ള വളര്‍ച്ച

ടെസ്റ്റ് ക്രിക്കറ്റിന് മറക്കാനാവാത്ത വിധം പേരെഴുതി ചേര്‍ത്തു. ഇനി മറ്റ് ഫോര്‍മാറ്റുകളാണ് ലക്ഷ്യം. കോഹ് ലി, സ്റ്റീവ് സ്മിത്ത് വില്യംസണ്‍ എന്നിവരെ പോലെ ആയിത്തീരണം, നിലപാട് വ്യക്തമാക്കുകയാണ് ഓസീസ് യുവതാരം ലാബുഷെയ്ന്‍. 

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഓസീസിനെ ജയത്തിലേക്ക് നയിക്കുന്ന ബാറ്റ്‌സ്മാനായുള്ള വളര്‍ച്ച. ടെസ്റ്റിലെ റണ്‍ വേട്ടക്കാരനായാണ് ലാബുഷെയ്ന്‍ 2019 അവസാനിപ്പിച്ചത്. ഓസീസ് സമ്മര്‍ ഹോം സീസണില്‍ പാകിസ്ഥാനെതിരേയും കീവീസിന് എതിരേയുമായി ലാബുഷെയ്ന്‍ വാരിക്കൂട്ടിയത് 896 റണ്‍സ്. അഞ്ച് ടെസ്റ്റ് കളിച്ചതിലെ ബാറ്റിങ് ശരാശരി 112. 

സ്റ്റീവ് സ്മിത്ത്, കോഹ് ലി, വില്യംസണ്‍, ജോ റൂട്ട് എന്നിവരെ പോലെയാവണം. അഞ്ച്, ആറ് വര്‍ഷമായി സ്ഥിരത നിലനിര്‍ത്തുകയാണ് അവര്‍. ഒരു ഫോര്‍മാറ്റിലല്ല, രണ്ടും മൂന്നും ഫോര്‍മാറ്റിലായി. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഓസീസ് സമ്മര്‍ സീസണില്‍ എനിക്ക് മികവ് കണ്ടെത്താനായി. പക്ഷേ യഥാര്‍ഥ വെല്ലുവിളി സ്ഥിരത നിലനിര്‍ത്തുക എന്നതാണ്, ലാംബുഷെയ്ന്‍ പറയുന്നു. 

ഏകദിനത്തില്‍ അവസരം ലഭിച്ചതോടെ എന്റെ മറ്റൊരു ബാറ്റിങ് ശൈലി കൂടി എല്ലാവര്‍ക്കും മുന്‍പില്‍ പുറത്തെടുക്കാനാവുന്നു. ഈ സമ്മര്‍ സീസണില്‍ അത് കണാത്തതൊന്ന്. സ്പിന്നിനെതിരെ എങ്ങനെ കളിക്കുന്നു എന്നതാണ് ഇന്ത്യയില്‍ പ്രധാനപ്പെട്ടത്. സ്പിന്നിനെതിരെ എന്റെ പ്ലാനുകളും ലളിതമായി കളിയില്‍ കൊണ്ടുവരാനാണ് ശ്രമിക്കുക, ലാബുഷെയ്ന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com