'ബൗളറുടെ കയ്യില്‍ നിന്ന് വരുന്ന പന്തിനും ചോളെ ബട്ടൂരിക്കും ഒരേ ശ്രദ്ധ നല്‍കണം'; ഫോട്ടോ പങ്കുവെച്ച് കോഹ് ലി

ബൗളറുടെ കയ്യില്‍ നിന്നും പന്ത് റിലീസ് ആവുന്ന നിമിഷം സസൂക്ഷ്മം നിരീക്ഷിക്കുന്ന കോഹ് ലിയാണ്
'ബൗളറുടെ കയ്യില്‍ നിന്ന് വരുന്ന പന്തിനും ചോളെ ബട്ടൂരിക്കും ഒരേ ശ്രദ്ധ നല്‍കണം'; ഫോട്ടോ പങ്കുവെച്ച് കോഹ് ലി

പുനെ: ശ്രീലങ്കയ്‌ക്കെതിരായ അവസാന ട്വന്റി20ക്ക് മുന്‍പായി ആരാധകരെ കൗതുകത്തിലാക്കിയാണ് ഇന്ത്യന്‍ നായകന്‍ സമൂഹമാധ്യമങ്ങളിലെത്തിയത്. നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോഴുള്ള ഫോട്ടോയ്‌ക്കൊപ്പം ചോളെ ബട്ടൂരിയെ കുറിച്ചും കോഹ് ലി കുറിച്ചു. 

ബൗളറുടെ കയ്യില്‍ നിന്നും പന്ത് റിലീസ് ആവുന്ന നിമിഷം സസൂക്ഷ്മം നിരീക്ഷിക്കുന്ന കോഹ് ലിയാണ് ഫോട്ടോയില്‍. ബൗളറുടെ കയ്യില്‍ നിന്ന് വരുന്ന പന്തിനും, ഡയറ്റ് തെറ്റിച്ചുള്ള ചോളെ ബട്ടൂരിക്കും ഒരുപോലെയാണ് ശ്രദ്ധ വേണ്ടതെന്നാണ് കോഹ് ലി എഴുതുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli) on

കലോറി ലിസ്റ്റില്‍ മുന്‍പനാണ് ചോളെ ബട്ടൂരി. ഡല്‍ഹിയില്‍ നിന്ന് വരുന്ന കോഹ് ലി അതിന്റെ രുചി ശരിക്കും മനസിലാക്കിയിട്ടുണ്ടാവണം. എങ്ങനെയാണ് ഡല്‍ഹി-പഞ്ചാബിയായ ഒരാള്‍ക്ക് ഇത് അവഗണിക്കാനാവുമോ എന്ന് അത്ഭുതപ്പെടുന്നവരുണ്ടാവും. 

പക്ഷേ ഡയറ്റ് കര്‍ശനമായി പാലിക്കുമ്പോള്‍ ചോളെ ബട്ടൂരി കോഹ് ലിയുടെ ചീറ്റ് മീല്‍ ലിസ്റ്റിലേക്ക് എത്തുന്നു. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലും ജയം പിടിച്ച് കഴിഞ്ഞ് ബട്ടൂരി കളിച്ച് ആസ്വദിക്കാനാണ് കോഹ് ലിയോട് ആരാധകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com