കപിൽ ദേവിന്റെ സിനിമയിൽ സുനില്‍ ഗാവസ്‌കറാകുന്നത് താഹിര്‍ രാജ്; ഫസ്റ്റ് ലുക്ക് പങ്കുവച്ച് രൺ‌വീർ 

ചിത്രത്തിലെ താഹിറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്
കപിൽ ദേവിന്റെ സിനിമയിൽ സുനില്‍ ഗാവസ്‌കറാകുന്നത് താഹിര്‍ രാജ്; ഫസ്റ്റ് ലുക്ക് പങ്കുവച്ച് രൺ‌വീർ 

ന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ എന്ന വിശേഷണമുള്ള കപില്‍ ദേവിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് 83. ചിത്രത്തിൽ രണ്‍വീര്‍ സിംഗ് കപിലായി വേഷമിടുമ്പോൾ സുനിൽ ​ഗാവസ്ക്കറായെത്തുന്നത് താഹിര്‍ രാജ് ബാസിന്‍ ആണ്. ചിത്രത്തിലെ താഹിറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 

1983 ലെ ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഈ വർഷം ഏപ്രില്‍ 10 ന് ചിത്രം പുറത്തിറങ്ങും. 

ഇന്ത്യയുടെ മുന്‍ നായകൻ കൃഷ്ണമചാരി ശ്രീകാന്തായി നടൻ ജീവയാണ് വേഷമിടുന്നത്. 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായാണ് അറിയപ്പെടുന്നത്. ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ചിത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് രണ്‍വീര്‍ ചെയ്തത്. കപിലിനൊപ്പം ദിവസങ്ങളോളം ഡല്‍ഹിയില്‍ താമസിച്ച് താരം ചിത്രത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ചിത്രത്തില്‍ കപിലിന്റെ ഭാര്യ റോമി ഭാട്ടിയ ആയി വേഷമിടുന്നത് നടി ദീപിക പദുക്കോണാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com