ട്രോഫി സെലിബ്രേഷനിലെ സഞ്ജുവിന്റെ അസാന്നിധ്യം; ആഘോഷങ്ങള്‍ക്ക് നില്‍ക്കാതെ ഗ്രൗണ്ട് വിട്ട് താരം

സഞ്ജുവിന്റെ വരവും പോക്കുമെല്ലാം ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതിന് ഇടയില്‍, ട്രോഫി സെലിബ്രേഷന്‍ സമയത്തെ സഞ്ജുവിന്റെ അസാന്നിധ്യവും ചോദ്യം ചെയ്യപ്പെടുന്നു
ട്രോഫി സെലിബ്രേഷനിലെ സഞ്ജുവിന്റെ അസാന്നിധ്യം; ആഘോഷങ്ങള്‍ക്ക് നില്‍ക്കാതെ ഗ്രൗണ്ട് വിട്ട് താരം

പുനെ: ഒടുവില്‍ പ്ലേയിങ് ഇലവനിലേക്ക് സഞ്ജുവിന് എത്താനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സ് പറത്തിയ സഞ്ജുവിന്റെ മനോഭാവത്തില്‍ ആരാധകരില്‍ നിന്ന് സമ്മിശ്രമായ പ്രതികരണമാണ് വരുന്നത്. സഞ്ജുവിന്റെ വരവും പോക്കുമെല്ലാം ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതിന് ഇടയില്‍, ട്രോഫി സെലിബ്രേഷന്‍ സമയത്തെ സഞ്ജുവിന്റെ അസാന്നിധ്യവും ചോദ്യം ചെയ്യപ്പെടുന്നു. 

എന്നാല്‍ സഞ്ജുവിനെ മനഃപൂര്‍വം മാറ്റി നിര്‍ത്തുകയോ, സഞ്ജു മാറി നില്‍ക്കുകയോ ചെയ്തതല്ല. ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എടിമിനൊപ്പം പറക്കുന്നതിന് വേണ്ടിയാണ് സഞ്ജു ട്രോഫി സെലിബ്രേഷന് നില്‍ക്കാതെ പോയത്. ന്യൂസിലാന്‍ഡിലേക്ക് പറന്ന ഇന്ത്യ എ സംഘത്തിന്റെ ഫോട്ടോയുമായി മായങ്ക് അഗര്‍വാള്‍ ട്വിറ്ററിലെത്തി. 

ക്രുനാലിനൊപ്പം വിമാനത്തില്‍ സഞ്ജുവുമുണ്ട്. ജനുവരി 17നാണ് ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യ എയുടെ പരിശീലന മത്സരം തുടങ്ങുക. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ സഞ്ജുവിന്റെ പ്രകടനവും നിര്‍ണായകമാണ്. ഓസ്‌ട്രേലിയയില്‍ ട്വന്റി20 ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന ട്വന്റി20 പരമ്പര ന്യൂസിലാന്‍ഡിലാണ്. ന്യൂസിലാന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്ത ഞായറാഴ്ച പ്രഖ്യാപിക്കും. എന്നാല്‍ ഇന്ത്യ എയ്ക്ക് വേണ്ടി ന്യൂസിലാന്‍ഡിലും, ഐപിഎല്ലിലും തിളങ്ങിയാല്‍ സഞ്ജുവിന് ലോകകപ്പ് സംഘത്തിലും ഇടംനേടാന്‍ സാധ്യതകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com